ഗുജറാത്തിലെ സൂറത്തിൽ ട്യൂഷൻ സെന്ററിൽ തീപിടുത്തം; 15 വിദ്യാർത്ഥികൾ മരിച്ചു

ഗുജറാത്തിലെ സൂറത്തിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന ട്യൂഷൻ സെന്ററിലുണ്ടായ തീപിടുത്തത്തിൽ 15 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് വിവരം. തീയണയ്ക്കുന്നതിനായി ഫയർഫോഴ്‌സിന്റെ ഇരുപതോളം യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

തീപിടുത്തമുണ്ടാകുമ്പോൾ മുപ്പതോളം വിദ്യാർത്ഥികൾ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നു. തീപിടുത്തത്തെ തുടർന്ന് നിരവധി പേർ മൂന്നാം നിലയുടെ മുകളിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചതാണ് മരണസംഖ്യ ഉയരാനിടയാക്കിയത്. മരിച്ചവരുടെ കുടുംബത്തിന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ സംഭവത്തിൽ അനുശോചനമറിയിച്ചു. സംഭവത്തിൽ അടിയന്തര നടപടി കൈക്കൊള്ളാൻ ഗുജറാത്ത് സർക്കാരിനോട് ആവശ്യപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More