‘പലരോടും നമ്പർ വാങ്ങി കാണാൻ വരെ തീരുമാനമായി’; തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടെന്ന് മിയ

തന്റെ പേരിൽ വ്യാജ ഫേസ്അക്കൗണ്ടെന്ന് നടി മിയ. തന്റെ വേരിഫൈഡ് ഫേസ്ബുക്ക് പേജിലൂടെ മിയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘മിയ മിയ’ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നും പലർക്കും മെസേജ് പോകുന്നതായും ചാറ്റ് ചെയ്യുന്നതായും അറിയാൻ കഴിഞ്ഞുവെന്നും താൻ സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്നു വരെ അയാൾ പറയുന്നതായും മിയ ഫേസ്ബുക്കിൽ കുറിച്ചു. ഇന്നലെയാണ് മിയ ഇക്കാര്യം അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
പലരോടും നമ്പർ വാങ്ങി കാണാനുള്ള തീരുമാനംവരെ വ്യാജൻ കൈക്കൊണ്ടെന്ന് മിയ പറയുന്നു. താൻ ‘മിയ’ എന്ന പേരിലുള്ള വേരിഫൈഡ് പേജ് ആണ് ഉപയോഗിക്കുന്നതെന്നും തനിക്ക് മറ്റൊരു അക്കൗണ്ടും ഇല്ലെന്നും മിയ പറയുന്നു. മറ്റ് അക്കൗണ്ടുകളിൽ നിന്നും വരുന്ന മെസേജുകൾക്ക് താൻ ഉത്തരവാദിയല്ലെന്നും മിയ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മിയ മിയ എന്ന പേരിൽ ഉള്ള ഒരു അക്കൗണ്ടിൽ നിന്നും messenger through ആക്ടറെസ് മിയ ആണെന്ന് പറഞ്ഞു ഒരുപാട് ആളുകൾക്ക് മെസേജസ് പോകുന്നതായും ചാറ്റ് ചെയ്യുന്നതായും അറിയാൻ കഴിഞ്ഞു. Film direct ചെയ്യാൻ പോകുന്നു എന്നാണ് ആൾ പറയുന്നത്. പലരോടും നമ്പർ വാങ്ങി കാണാൻ ഉള്ള arangements വരെ എത്തി എന്നാണ് അറിഞ്ഞത്. താൻ miya എന്ന ഈ വെരിഫൈഡ് പേജ് ആണ് ഉപയോഗിക്കുന്നത്. മിയ എന്ന പേരിൽ എനിക്കൊരു അക്കൗണ്ട് ഇല്ല. അതിനാൽ മറ്റു അക്കൗണ്ടുകളിൽ നിന്നും വരുന്ന മെസേജുകൾക്ക് ഞാൻ ഉത്തരവാദി അല്ല എന്ന് അറിയിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here