കായിക ലോകത്ത് നിന്നും ലോക്‌സഭയിലേക്ക് എത്തിയവര്‍…

കായിക ലോകത്ത് തങ്ങളുടെ മഹനീയ സാന്നിദ്ധ്യം തെളിയിച്ചവരില്‍ പലരും ഇക്കുറി ലോക്‌സഭ തെരഞ്ഞെടുപ്പിലും ഒരുകൈ നോക്കാന്‍ ഇറങ്ങിയിരുന്നു. ക്രിക്കറ്റ് ഉള്‍പ്പെടെ ഒളിമ്പിക്‌സില്‍ മാറ്റുരച്ചവരും തെരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങള്‍ അറിഞ്ഞവരില്‍പ്പെടും.
മത്സരിച്ച സ്ഥാനാര്‍ഥികളില്‍ പലരും കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ടിക്കറ്റിലാണ് ജനവിധി തേടിയത്. ബിജെപിയുടെ സീറ്റില്‍ ഈസ്റ്റ് ദില്ലിയില്‍ നിന്നും മത്സരിച്ചാണ് മുന്‍ കയിക താരം ഗൗതം ഗംഭീര്‍ വിജയമുറപ്പിച്ചത്. കോണ്‍ഗ്രസിന്റെ അര്‍വിന്ദര്‍ സിങ് ലൗലിയെ പരാജയപ്പെടുത്തിയാണ് ഗംഭീര്‍ പാര്‍ലമെന്റിലേക്ക് എത്തിയത്.
എന്നാല്‍ കോണ്‍ഗ്രസിന്റെ സീറ്റില്‍ മത്സരിച്ച ബോക്‌സര്‍ വിജേന്ദര്‍ സിങ്ങിന് മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെടുകയായിരുന്നു. സൗത്ത് ദില്ലിയില്‍ നിന്നും മത്സരിച്ച വിജേന്ദര്‍ സിങ്ങിന് 15.2 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
എന്നാല്‍ നിലവിലെ കേന്ദ്ര കായിക മന്ത്രിയും മുന്‍ ഒളിപ്കിസ് മെഡല്‍ ജേതാവുമായ രാജ്യ വര്‍ദ്ധന്‍ സിങ് റാഥോഡ് ഇക്കുറിയും ലോക്‌സഭയില്‍ ഇടം പിടിച്ചു. 63.83 ശതമാനം വോട്ടുകളാണ് റാഥോഡ് നേടിയത്. റാഥോഡിനെതിരെ ഡയ്പൂരില്‍ നിന്ന് മത്സരിച്ചത് മുന്‍ ഡിസ്‌ക് താരം കൃഷ്മ പൂണിയയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here