Advertisement

ആഗോള സുറിയാനി സഭയുടെ അധ്യക്ഷൻ ഇഗ്‌നാത്തിയോസ് അപ്രേം ദ്വീദ്വീയൻ പാത്രിയാർക്കീസ് ബാവ കേരളത്തിലെത്തി

May 24, 2019
Google News 0 minutes Read

ആഗോള സുറിയാനി സഭയുടെ അധ്യക്ഷൻ ഇഗ്‌നാത്തിയോസ് അപ്രേം ദ്വീദ്വീയൻ പാത്രിയാർക്കീസ് ബാവ കേരളത്തിലെത്തി. 3 ദിവസത്തെ മലങ്കര സന്ദർശനത്തിനായാണ് ബാവ കേരളത്തിലെത്തിയത്. യക്കോബായ സഭാ നേതൃയോഗങ്ങളിൽ ബാവ പങ്കെടുക്കും.

രാവിലെ ഒമ്പത് മണിയോടെയാണ് ഇഗ്‌നാത്തിയോസ് അപ്രേം ദ്വിദീയൻ പാത്രിയാർക്കിസ് ബാവ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ വിശ്വാസികളും മൊത്രാപ്പോലീത്തമാരും ചേർന്ന് സഭാധ്യക്ഷനെ സ്വീകരിച്ചു.

സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള ബാവയുടെ മൂന്നാമത്തെ മലങ്കര സന്ദർശനമാണിത്. ഇന്ന് കുമരകത്തും മഞ്ഞണിക്കരയിലുമാണ് സന്ദർശന പരിപാടികൾ. നാളെ ഉച്ചയ്ക്ക് ബാവ പുത്തൻകുരിശ്ശിലെ യാക്കോബായ സഭാ ആസ്ഥാനത്തെത്തും. തുടർന്ന് സഭയുടെ എപ്പിസ്‌കോപ്പൽ സിനഡ്, വർക്കിങ് കമ്മിറ്റി, മാനേജിങ് കമ്മിറ്റി എന്നീ യോഗങ്ങളിൽ പാ പങ്കെടുക്കും. ആഭ്യന്തര പ്രശ്‌നങ്ങളെ തുടർന്ന് തോമസ് പ്രഥമൻ ബാവ മെത്രാപ്പോലീത്തൻ ട്രസ്റ്റി പദവി രാജിവെച്ച പശ്ചാത്തലത്തിൽ കൂടിയാണ് പാത്രിയാർക്കീസ് ബാവയുടെ മലങ്കര സന്ദർശനം. ബാവ പങ്കെടുക്കുന്ന സഭാ നേതൃയോഗത്തിൽ വെച്ച് മെത്രാപ്പോലീത്തൻ ട്രസ്റ്റിയുടെ ഒഴിവ് നികത്തുന്നതും സഭയിലെ ആഭ്യന്തര കലഹവും, പള്ളിതർക്കവും ചർച്ചയാകും. സന്ദർശന പരിപാടികൾ പൂർത്തിയാക്കി തിങ്കളാഴ്ച രാവിലെയാകും ബാവ മടങ്ങുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here