തെരഞ്ഞെടുപ്പ് പരാജയം; മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പിലെ തിരിച്ചടി തിരിച്ചറിയാത്തത് കേരളത്തിലെ പിണറായി വിജയന് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. അതേസമയം, തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത് ശബരിമല വിഷയമാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള പ്രതികരിച്ചു.
ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടല്ല ഇടതു മുന്നണിക്കേറ്റ പരാജയത്തിന്റെ കാരണമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെയാണ് പിണറായി വിജയനെതിരെ മുല്ലപ്പളളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ അഹന്തക്കു നോബല്‍ സമ്മാനം നല്‍കണമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. സിപിഐഎമ്മിനു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടമായെന്നും മുല്ലപ്പളളി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here