സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട പെരുമാറ്റവുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രാബല്യത്തില്‍ വന്നു

സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട പെരുമാറ്റവുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. നിയമലംഘകര്‍ക്ക് അയ്യായിരം റിയാല്‍ പിഴ ചുമത്തുന്നതാണ് പുതിയ നിയമം.
പൊതുസ്ഥലങ്ങളില്‍ മാന്യമായ വസ്ത്രധാരണയും പെരുമാറ്റവും ഉറപ്പ് വരുത്താനാണ് പുതിയ നിയമം കൊണ്ട് വന്നത്. പെരുമാറ്റത്തിലും സംസാരത്തിലും വസ്ത്ര ധാരണയിലും രാജ്യത്തിന്റെയും മതത്തിന്റെയും സംസ്്കാരം കാത്തുസൂക്ഷിക്കണം. സഭ്യതക്ക് നിരക്കാത്ത ചിത്രങ്ങള്‍ ഉള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. പൊതുസ്ഥലങ്ങളിലോ വാഹനങ്ങളിലോ അനുമതിയില്ലാതെ ചിത്രം വരക്കാണോ എഴുതാനോ പാടില്ല. മറ്റുള്ളവരെ ഇകഴ്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന രീതിയില്‍ സംസാരിക്കാന്‍ പാടില്ല.
നിയമം ലംഘിക്കുന്നവര്‍ക്ക് അയ്യായിരം റിയാല്‍ പിഴ ചുമത്തും. വാണിജ്യ കേന്ദ്രങ്ങള്‍, റസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, തീയേറ്ററുകള്‍, എക്‌സിബിഷന്‍ സെന്ററുകള്‍, സ്റ്റേഡിയങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം പൊതുസ്ഥലങ്ങളുടെ പട്ടികയില്‍ പെടും. നിയമം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാണ്. കുറ്റം ആവര്‍ത്തിക്കുന്നതിനനുസരിച്ചു പിഴ സംഖ്യയും കൂടും. ഒരു വര്‍ഷത്തിനുള്ളില്‍ ഒരേ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ സംഖ്യ ഇരട്ടിയാകും. ആഭ്യന്തര ടൂറിസം മന്ത്രാലയങ്ങള്‍ സംയുക്തമായാണ് ഈ നിയമം നടപ്പിലാക്കുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here