Advertisement

വെനസ്വേലയില്‍ ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ 29 മരണം; 19 പൊലീസുകാര്‍ക്ക്് പരുക്ക്

May 25, 2019
0 minutes Read

വെനസ്വേലയില്‍ ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ 29 മരണം. തടവു പുള്ളികള്‍ കൂട്ടത്തോടെ ജയില്‍ ചാടാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. 19 പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

പോര്‍ട്ടുഗീസയിലുള്ള അകാരിഗ്വയിലെ ജയിലിലാണ് സംഘര്‍ഷം അരങ്ങേറിയത്. തടവുപുള്ളികള്‍ കൂട്ടത്തോടെ ജയില്‍ ചാടാന്‍ ശ്രമം നടത്തിയതോടെയാണ് അക്രമസംഭവങ്ങളുടെ തുടക്കം. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിടികൂടാനുള്ള ശ്രമം തടവുപുള്ളികള്‍ പ്രതിരോധിച്ചു. തിരികെ ആക്രമണം തുടങ്ങിയതോടെ പൊലീസ് തടവുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒപ്പം മൂന്ന് ഗ്രനേധുകളും പൊലീസ് തടവുകാര്‍ക്ക് നേരെ പ്രയോഗിച്ചു. സംഭവം നടന്ന ഉടന്‍ തന്നെ 25 പേര്‍മരിച്ചിരുന്നു.

പിന്നാലെ മരണസംഖ്യ 29 ആയി ഉയര്‍ന്നതായി പൊതു സുരക്ഷാ സെക്രട്ടറി ഓസ്‌കാര്‍ വലേരോ അറിയിച്ചു. രാജ്യത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളും തങ്ങളുടെ നിയന്ത്രണത്തിലല്ലെന്ന് ജയില്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷണം നടത്തുന്നമെന്നും മന്ത്രാലയം അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top