Advertisement

പാലാരിവട്ടം പാലം ക്രമക്കേട്; വിജിലൻസ് അന്വേഷണ റിപ്പോർട്ട് അടുത്ത ബുധനാഴ്ച സമർപ്പിക്കും

May 25, 2019
Google News 0 minutes Read

പാലാരിവട്ടം പാലം ക്രമക്കേടിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ട് അടുത്ത ബുധനാഴ്ച സമർപ്പിക്കും. നിർമ്മാണ സാമഗ്രി സാമ്പിൾ പരിശോധന ഏറെക്കുറെ പൂർത്തിയായി. അതേസമയം ജൂൺ ആദ്യം പാലം ഗതാഗതത്തിനായി തുറന്ന് നൽകും.

തിരുവനന്തപുരം റീജിയണൽ ലാബിലെ പരിശോധനാ ഫലം വരുന്നതോടെ പ്രാഥമിക റിപ്പോർട്ട് തയ്യയാറാകും. തിങ്കളാഴ്ച പരിശോധന ഫലം ലഭിക്കുമെന്നാണ് വിജിലൻസ് സംഘത്തിന്റെ പ്രതീക്ഷ. അങ്ങനെയെങ്കിൽ ബുധനാഴ്ച തന്നെ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറും. ടാറിംഗ് മുതൽ പ്രൊഫൈൽ കറക്ഷനിൽ വരെ വീഴ്ച കണ്ടെത്തിയിരുന്നു. നിർമ്മാണ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് കൂടി ഇനി വ്യക്തമാകേണ്ടതുണ്ട്.

അതേസമയം ഫ്‌ളൈഓവർ ജൂൺ ആദ്യം തുറന്ന് കൊടുക്കും. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികൾ നാടുകളിൽ പോയതാണ് പണി നീളാൻ കാരണം. ഫ്‌ലൈഓവർ പുനർനിർമ്മാണം വിലയിരുത്താൻ മദ്രാസ് ഐഐടിയിൽ നിന്നും രണ്ട് വിദഗ്ദ്ധരെത്തിയിട്ടുണ്ട്. ഇനി പണി തീരും വരെ ഇവർ കൊച്ചിയിൽ തങ്ങും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here