Advertisement

രാജിവെക്കാനുള്ള തീരുമാനത്തിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് പ്രിയങ്ക

May 26, 2019
0 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിന് പിന്തുണയുമായി എഐസിസി ജനറൽ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി. എന്നാൽ വിഷയത്തിൽ തീരുമാനമെടുക്കാൻ പാർട്ടിക്ക് സമയം നീട്ടി നൽകണമെന്ന അഭിപ്രായമാണ് പ്രിയങ്കയ്ക്ക്. കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ശനിയാഴ്ച നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് പാർട്ടി തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കാൻ രാഹുൽ തയ്യാറായത്. എന്നാൽ രാഹുലിന്റെ തീരുമാനം കോൺഗ്രസ് പ്രവർത്തക സമിതി തള്ളുകയായിരുന്നു. രാഹുലിന്റെ നേതൃത്വം പാർട്ടിക്ക് അനിവാര്യമാണെന്നും യോഗം വിലയിരുത്തി.

രാഹുലിന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ ഇടപെടാൻ സാധിക്കില്ലെന്നുമുള്ള നിലപാടാണ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രവർത്തക സമിതി യോഗത്തിൽ സ്വീകരിച്ചതെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top