ലോക വ്യാപകമായി അതിവേഗ ഇന്റര്‍നെറ്റ്; 60 ഇന്റര്‍നെറ്റ് കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിച്ച് സ്‌പേസ് എക്‌സ്

ആഗോളതലത്തില്‍ അതിവേ ഇന്റര്‍നെറ്റ് സൗകര്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി 60 ഇന്റര്‍നെറ്റ് കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിച്ച് സ്‌പേസ് എക്‌സ്. സ്റ്റാര്‍ ലിങ്ക് പദ്ധതിയുടെ ഭാഗമായാണ് സ്‌പേസ് എക്‌സ് 60 ഉപഗ്രഹങ്ങളെ ഒരുമിച്ച് വിക്ഷേപിച്ചത്.
വെള്ളിയാഴ്ച പ്രാദേശിക സമയം 10.30 നായിരുന്നു വിക്ഷേപണം. കേബ് കനവറിലെ വ്യോമ സേന ആസ്ഥാനത്ത് നിന്ന് വിക്ഷേപിച്ച് ഉപഗ്രഹങ്ങള്‍ ഒരു മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ വിജയകരമായി വിന്യസിക്കപ്പെട്ടു.
12000 ഉപഗ്രഹങ്ങള്‍ ഭൂമിയ്ക്ക് ചുറ്റും വിന്യസിച്ച് അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം എന്ന ലക്ഷ്യമാണ് ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് പദ്ധതിയ്ക്കുള്ളത്. മാത്രമല്ല, ഇത്തരത്തില്‍ ഉപഗ്രഹങ്ങള്‍ വിന്യസിക്കുന്നത് വഴി പരമ്പരാഗത ഇന്റര്‍നെറ്റ് വിതരണ ശൃഖലയുടെ പരിമിതികളെ മറികടക്കാനുംകഴിയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here