യുഎഇ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; സർക്കാർ മേഖലയിൽ ഒരാഴ്ച അവധി

യുഎഇ ഈദുൽഫിത്വർ അവധികൾ പ്രഖ്യാപിച്ചു. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ജൂൺ രണ്ട് മുതൽ ഒൻപത് വരെ ഏഴ് ദിവസമാണ് ഈദുൽഫിത്വർ അവധി. തൊട്ടുമുൻപ് കടന്നുവരുന്ന രണ്ട് വാരാന്ത്യ അവധി കൂടി ചേർത്താൽ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആകെ ഒൻപത് ദിവസത്തെ അവധി ലഭിക്കും.
സ്വകാര്യ മേഖലയിലെ ജോലിക്കാർക്ക് നാല് ദിവസം പെരുന്നാൾ അവധി ലഭിക്കും. റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെയാണ് സ്വകാര്യ മേഖലയിലെ അവധി. മാസപ്പിറവി അനുസരിച്ച് ജൂൺ മൂന്ന് മുതൽ ജൂൺ ആറ് വരെയോ ജൂൺ ഏഴ് വരെയോ ആയിരിക്കും സ്വകാര്യ മേഖലയിൽ അവധി ലഭിക്കുക.
Read Also; യുഎഇയിൽ സെൽഫിയെടുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടി വീഴും; മുന്നറിയിപ്പുമായി വിദഗ്ധർ
യു.എ.ഇ മന്ത്രിസഭയാണ് സർക്കാർ ജീവനക്കാരുടെ അവധി പ്രഖ്യാപിച്ചത്. നേരത്തേ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും അവധി ദിനങ്ങൾ ഏകീകരിക്കുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു എങ്കിലും നാല് ദിവസത്തെ അവധിയാണ് സ്വകാര്യ മേഖലക്ക് മാനവ വിഭവശേഷി മന്ത്രാലയം ഇത്തവണ പ്രഖ്യാപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here