Advertisement

ദുൽഖർ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ സഹസംവിധായികയായി അനുപമ പരമേശ്വരൻ

May 27, 2019
Google News 1 minute Read

നടൻ ദുൽഖർ സൽമാൻ നിർമ്മാണക്കുപ്പായമണിയുന്ന ആദ്യ ചിത്രത്തിൽ സഹസംവിധായികയായി നടി അനുപമ പരമേശ്വരൻ അരങ്ങേറുന്നു. ഷംസു സയ്ബ എന്ന നവാഗത സംവിധായകന്റെ ചിത്രത്തിലാണ് അനുപമ സഹസംവിധായികയുടെ വേഷമണിയുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

കഴിഞ്ഞ മാസമാണ് താൻ ആദ്യമായി സിനിമ നിർമ്മിക്കുകയാണെന്ന് ദുൽഹർ അറിയിച്ചത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ദുൽഖർ തന്നെയാണ് സിനിമ നിർമ്മാണത്തിൻ്റെ വിവരം അറിയിച്ചത്. തൻ്റെ ആദ്യ നിർമ്മാണ സംരംഭമാണിതെന്നറിയിച്ച ദുൽഖർ ബാനറിൻ്റെ പേര് ഉടൻ അറിയിക്കുമെന്നും പോസ്റ്റിൽ വിശദീകരിച്ചിരുന്നു.

അൽഫോൺ പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ അനുപമ നാല് തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here