യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക്; ജര്‍മ്മനിയടക്കം 21 രാജ്യങ്ങളിലാണ് ഇന്ന് വിധിയെഴുത്ത് നടക്കുന്നത്

യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജര്‍മനിയടക്കം 21 അംഗരാജ്യങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച പുലര്‍ച്ചെ 2.30 ത്തോടെ ആദ്യ ഫലസൂചനകള്‍ അറിഞ്ഞ് തുടങ്ങും.
മേയ് 23 ന് തുടങ്ങിയ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.
28 അംഗരാജ്യങ്ങളില്‍ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, പോര്‍ച്ചുഗല്‍, ഡെന്‍മാര്‍ക്ക് തുടങ്ങി 21 രാജ്യങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കുന്നത്. ബ്രിട്ടന്‍, നെതര്‍ലാന്റസ്, ചെക്ക് റിപ്പബ്ലിക്ക് അടക്കം ഏഴ് രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് മെയ് 23, 24, 25 തിയതികളിലായി നടന്നു. ബ്രെക്‌സിറ്റോടെ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനിരിക്കുന്ന ബ്രിട്ടന്റെ കാലാവധി നീട്ടിയതിനെത്തുടര്‍ന്നാണ് ഇത്തവണയും വോട്ടെടുപ്പില്‍ പങ്കാളിയായത്.
751 അംഗങ്ങളാണ് നിലവില്‍ പാര്‍ലമെന്റിലുള്ളത്. പ്രധാന കക്ഷികളായ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി, അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ്‌സ് ആന്‍ഡ് ഡെമോക്രാറ്റ്‌സ്, എന്നിവക്ക് ഇത്തവണ സീറ്റ് കുറയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. പകരം, തീവ്ര വലതുപക്ഷ കക്ഷികള്‍ കൂടുതല്‍ ചുവടുറപ്പിച്ചേക്കും. യൂറോപ്യന്‍ യൂണിയന്‍ പിരിച്ചുവിടണമെന്നാവശ്യപ്പെടുന്ന കക്ഷികള്‍ മിക്ക അംഗ രാജ്യങ്ങളിലും ശക്തിയാര്‍ജിച്ചുവരുന്നതും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here