Advertisement

കെഎം മാണി ഇരുന്നിരുന്ന മുൻനിര സീറ്റ് പിജെ ജോസഫിന് നൽകി സ്പീക്കർ; ജോസഫ് വിഭാഗത്തിനെതിരെ ജോസ് കെ മാണി

May 27, 2019
0 minutes Read
jose k mani against pj joseph

നിയമസഭയിൽ കെഎം മാണി ഇരുന്നിരുന്ന മുൻനിര സീറ്റ് പിജെ ജോസഫിന് നൽകിയതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. മുതർന്ന നേതാവ് എന്ന നിലയിലാണ് ഇരിപ്പിടം നൽകിയതെന്ന് സ്പീക്കർ വ്യക്തമാക്കി. അതേസമയം, ഇതിനെതിരെ ജോസ് കെ മാണി വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

പാർട്ടിയുടെ ബൈലോ അനുസരിച്ച് ചെയർമാൻ മരണപ്പെട്ടാൽ ഡെപ്യൂട്ടി ചെയർമാനെ കക്ഷി നേതാവായി അംഗീകരിക്കണം. ആ സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസറ് സ്പീക്കർക്ക് ഇന്നലെ കത്ത് നൽകിയിരുന്നു. എന്നാൽ അത് പാടില്ലെന്നും, പാർട്ടി കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗവും സ്പീക്കറെ സമീപിച്ചു. എന്നാൽ സീറ്റ് ഒഴിച്ചിടാനാകാത്തതിനാൽ ജോസഫിന് തന്നെ സീറ്റ് നൽകുകയായിരുന്നു.

പാർട്ടിയിൽ സീനിയർ താനെന്ന് പി.ജെ ജോസഫ് ഓർമ്മപെടുത്തി. മാണി പറഞ്ഞിട്ടാണ് താൻ ഇടതുമുന്നണി വിട്ട് കേരള കോൺഗ്രസിലേക്ക് മടങ്ങി വന്നത്. വരുമ്പോൾ ചെയർമാൻ സ്ഥാനം താൻ അവശ്യ പെട്ടിരുന്നു.എന്നാൽ സീനിയറായ താൻ ചെയർമ്മാനും, തനിക്ക് വർക്കിംഗ് ചെയർമാൻ സ്ഥാനവും നൽകാമെന്ന് മാണിസാർ പറഞ്ഞു.കെ.എം മാണി പറഞ്ഞിട്ടാണ് താൾ വർക്കിംഗ് ചെയർമാൻ ആയതെന്നും പി ജെ സോസഫ് പറഞ്ഞു.

മോൻസ് കെ ജോസഫ് ഇന്നലെ കത്ത് നൽകിയത് പാർട്ടിയുമായി ആലോചിക്കാതെയാണെന്ന് ജോസ് കെ മാണിയും, റോഷി ആഗസ്റ്റിനും ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top