യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്

യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നിയമസഭാ സമ്മേളനം ഇന്നാരംഭിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മുന്നണി യോഗം. നിയമസഭയിൽ സർക്കാരിനെതിരെ സ്വീകരിക്കേണ്ട നിലപാടുകൾക്ക് യോഗം രൂപം നൽകും. സഭക്ക് പുറത്ത് സർക്കാരിനെതിരായ സമരപരിപാടികളും യോഗത്തിൽ ചർച്ചയാകും.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൈവരിച്ച വിജയം മുന്നണിക്ക് കൂടുതൽ ആത്മവിശ്വാസം പകർന്നിട്ടുണ്ട്. പ്രതിപക്ഷമെന്ന നിലയിൽ കരുത്താർജ്ജിച്ച മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ചർച്ചകളും യോഗത്തിലുണ്ടാകും. കേരളാ കോൺഗ്രസ്സ് എമ്മിലെ അധികാരത്തർക്കങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിന് അനൗപചാരിക ഇടപെടലുകളും മുന്നണി നേതൃത്വം നടത്തിയേക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here