ജൂഡ് അന്താണിയുടെ അസിസ്റ്റന്റ് എന്ന പേരിൽ അപർണ ബാലമുരളിക്ക് വ്യാജ ഇ-മെയിൽ; പ്രതികരണവുമായി സംവിധായകൻ

സംവിധായകനായ ജൂഡ് അന്റണിയുടെ അസിസ്റ്റന്റ് എന്ന പേരിൽ നടി അപർണ്ണ ബാലമുരളിക്ക് വ്യാജ ഇ-മെയിൽ. എന്നാല്‍ ഈ വ്യാജന്റെ കള്ളക്കളി അപര്‍ണ്ണയും സംവിധായകനും ചേര്‍ന്ന് പൊളിച്ചടുക്കിയിട്ടുണ്ട്.
ബാബു ജോസഫ് എന്നയാളാണ് തട്ടിപ്പുമായി അപര്‍ണയെ സമീപിച്ചത്. താന്‍ ജൂഡ് ആന്റണിയുടെ അസിസ്റ്റന്റാണെന്നും പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണെന്നും ഈ ചിത്രത്തില്‍ നായികാ കഥാപാത്രമായി അപര്‍ണ അനുയോജ്യമാണെന്നും ഫോണ്‍ മ്പര്‍ മെയില്‍ ചെയ്യണമെന്നുമായിരുന്നു സന്ദേശം. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്ന് മനസിലാക്കിയ അപര്‍ണ തന്റെ നമ്പര്‍ ജൂഡ് ആന്റണിയുടെ കൈയിലുണ്ടെന്നും മറുപടി അയച്ചു. തുടര്‍ന്ന് മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ട് സംവിധായകന്‍ ജൂഡ് ആന്റണിക്ക് അയക്കുകയും ചെയ്തു.
ഈ സന്ദേശം വ്യാജമാണെന്നു വ്യക്തമാക്കിക്കൊണ്ട് ജൂഡും രംഗത്തെത്തി. അപര്‍ണ ബാലമുരളിക്ക് ലഭിച്ച സ്‌ന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും ജൂഡ് ആന്റണി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ഇങ്ങനെയൊരു അസിസ്റ്റന്റ് തനിക്കില്ലെന്നും കുറിച്ചു. ഇത്തരം സന്ദേശങ്ങളെ സൂക്ഷിക്കണമെന്നും ജൂഡ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മപ്പെടുത്തി.
2013 ല്‍ പുറത്തിറങ്ങിയ യാത്ര തുടരുന്നു എന്ന ചിത്രത്തിലൂടെയായിരുന്നു അപര്‍ണ ബാലമുരളിയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലൂടെ താരം വെള്ളിത്തിരയില്‍ ശ്രദ്ധേയമായി. ഒരു മുത്തശ്ശി ഗഥ, സര്‍വ്വോപരി പാലാക്കാരന്‍, സണ്‍ഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അപര്‍ണ ബാലമുരളി വിത്യസ്ത കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ നിറ സാന്നിധ്യമായി. അഭിനയത്തിനു പുറമെ പാട്ടിലും താരം മികവ് പുലര്‍ത്തിയിരിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here