Advertisement

ശാരദ ചിട്ടി തട്ടിപ്പ് കേസ്; രാജീവ് കുമാറിനെതിരെ അറസ്റ്റ് നടപടികൾ സ്വീകരിക്കാൻ സിബിഐ നീക്കം

May 28, 2019
Google News 0 minutes Read

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മുന്‍ കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണർ രാജീവ് കുമാറിനെതിരെ അറസ്റ്റ് നടപടികള്‍ സ്വീകരിക്കാന്‍ സിബിഐ നീക്കം. ഇതിനായി സി ബി ഐ സംഘം കൊല്‍ക്കത്തയില്‍ എത്തി. കഴിഞ്ഞ ദിവസം സി ബി ഐ യുടെ ചോദ്യ ചെയ്യലിനു ഹാജരാകാന്‍ രാജീവ് കുമാർ തയ്യാറാകതതിനു പിന്നാലെയാണ് സി ബി ഐ അറസ്റ്റ് നടപടികളിലേക്ക് നീങ്ങുന്നത്

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ചേദ്യം ചെയ്യലിനു ഹാജരാകണെമെന്ന് കാണിച്ച് സി ബി ഐ രാജീവ് കുമാറിനു കഴിഞ്ഞ ദിവസം നോട്ടിസയച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ രാജീവ് കുമാർ തയ്യാരറായില്ല. പകരം രണ്ട് പോലീസ് ഉദ്യോഗസ്ഥർ മുഖാന്തരം ഒരു ദിവസത്തെ സാവകാശം ആവശ്യപെടുകയായിരുന്നു, ലീവില്ലാത്തതിനാലാണ് ഹാജരാകാത്തതെന്നാണ് രാജിവ് കുമാർ അറിയിച്ചത്. ഇതേ തുടർന്നാണ് രാജിവ് കുമാറിനു നേരെ അറസ്റ്റ് നടപടികളിലേക്ക് നീങ്ങാന്‍ സി ബി ഐ തീരുമാനിച്ചിരിക്കുന്നത്. രാജീവ് കുമാർ ബംഗാളില്‍ തന്നെ പോലീസ് സംരക്ഷണത്തില്‍ ഉണ്ടെന്നാണ് സി ബി ഐ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് സുപ്രീം കോടതി നീക്കിയിരുന്നു. രാജീവ് കുമാർ രാജ്യം വിടാതിരിക്കാന്‍ സി ബി ഐ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here