Advertisement

കൊളംബോ സ്‌ഫോടനം; കേരള ബന്ധം അന്വേഷിക്കാൻ എൻഐഎ സംഘം ശ്രീലങ്കയിലേക്ക്

May 28, 2019
1 minute Read

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ കൊളംബോയിൽ ഐഎസ് നടത്തിയ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ദേശീയ അന്വേഷണ ഏജൻസിയും. സ്‌ഫോടനത്തിൽ ഐഎസ് കേരള ഘടകത്തിന്റെ ബന്ധമാണ് എൻഐഎ അന്വേഷിക്കുന്നത്. ഇതിനായി എൻഐഎ സംഘം അടുത്ത ദിവസം ശ്രീലങ്കയിലേക്ക് പോകും. അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് അനുമതി നൽകി.

Read Also; കൊളംബോ സ്‌ഫോടനം; മുഖ്യ സൂത്രധാരൻ കേരളത്തിൽ സന്ദർശനം നടത്തിയിരുന്നതായി റിപ്പോർട്ട്

നേരത്തെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ എൻഐഎയുടെ പിടിയിലായിരുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിൽ നിന്നും ശ്രീലങ്കയിലെ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട പല നിർണായക വിവരങ്ങളും എൻഐഎയ്ക്ക് ലഭിച്ചിരുന്നു. ഈ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് എൻഐഎ അന്വേഷണ സംഘം ശ്രീലങ്കയിലേക്ക് പോകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top