കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള രാഹുലിന്റെ തീരുമാനം ആത്മഹത്യാപരമെന്ന് ലാലു പ്രസാദ് യാദവ്

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും രാഹുൽ ഗാന്ധി രാജിവെക്കരുതെന്ന ആവശ്യവുമായി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. സ്ഥാനമൊഴിയാനുള്ള രാഹുലിന്റെ തീരുമാനം ആത്മഹത്യാപരമാണ്. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നും രാഹുൽ ഒഴിയുന്നത് കോൺഗ്രസിന് മാത്രമല്ല തിരിച്ചടിയുണ്ടാക്കുക. സംഘപരിവാറിനെതിരെ പോരാടുന്ന എല്ലാ പ്രതിപക്ഷ ശക്തികളുടെയും അന്ത്യത്തിന് കാരണമാകുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.
Read Also; തെരഞ്ഞെടുപ്പിലെ തോൽവി; പാർട്ടി അധ്യക്ഷ സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച് രാഹുൽ
അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ വൻ പരാജയത്തെ തുടർന്ന് കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാൻ സന്നദ്ധനാണെന്ന് രാഹുൽ ഗാന്ധി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ രാഹുലിനെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നതിനായി കോൺഗ്രസ് നേതാക്കൾ ചർച്ചകൾ നടത്തിവരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here