എ പി അബ്ദുള്ളക്കുട്ടിയുമായി ബിജെപി നേതാക്കൾ അനൗദ്യോഗിക ചർച്ച നടത്തിയതായി സൂചന

കോൺഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടിയുമായി ബിജെപി നേതാക്കൾ അനൗദ്യോഗിക ചർച്ചകൾ നടത്തിയതായി സൂചന. അതിനിടെ അബ്ദുള്ളക്കുട്ടിയെ സ്വാഗതം ചെയ്ത് ബിജെപി കണ്ണൂർ ജില്ലാ നേതൃത്വം രംഗത്തെത്തി.
ഫേസ്ബുക്കിലൂടെ നരേന്ദ്രമോദിയെ പ്രശംസിച്ച അബ്ദുള്ളക്കുട്ടിയുമായി ബിജെപി നേതാക്കൾ അനൗദ്യോഗിക ചർച്ചകൾ തുടങ്ങിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കോൺഗ്രസ് അബ്ദുള്ളക്കുട്ടിക്കെതിരെ സ്വീകരിക്കുന്ന നടപടി എന്താണെന്ന് വ്യക്തമായതിന് ശേഷമായിരിക്കും കൂടുതൽ ചർച്ചകൾ നടക്കുക. ബിജെപിയിലേക്ക് വരാൻ അബ്ദുള്ളക്കുട്ടി തീരുമാനിച്ചാൽ സ്വാഗതം ചെയ്യുമെന്ന് ബിജെപി കണ്ണൂർ ജില്ലാ നേതൃത്വം വ്യക്തമാക്കി.
Read more: മോദിയെ വാഴ്ത്തി വീണ്ടും അബ്ദുള്ളക്കുട്ടി; മോദിയെ ജനപ്രിയനാക്കിയത് ഗാന്ധിയൻ മൂല്യമുള്ള ഭരണം
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയയെ പുകഴ്ത്തിക്കൊണ്ടാണ് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കണ്ണൂർ ഡിസിസിയുടെ പരാതിയിൽ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിക്കാൻ കെപിസിസി തീരുമാനിച്ചിട്ടുണ്ട്. അബ്ദുള്ളക്കുട്ടിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here