Advertisement

ട്രെയിനിൽ നഷ്ടപ്പെടുന്ന വസ്തുക്കൾ ഇനി ഓൺലൈൻ വഴി കണ്ടെത്താം; പുതിയ ആപ്പ് അവതരിപ്പിച്ച് റെയിൽവേ

May 29, 2019
Google News 1 minute Read

ട്രെയിൻ യാത്രയക്കിടെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്‌നമാണ് വസ്തുക്കൾ നഷ്ടപ്പെടുക എന്നത്. എന്നാൽ ഇതിനൊരു പ്രതിവിധിയുമായി റെയിൽവേ രംഗത്തെത്തിയിരിക്കുകയാണ്. ട്രെയിനിൽവെച്ച് നഷ്ടപ്പെടുന്ന വസ്തുക്കൾ ഇനി ഓൺലൈൻ വഴി കണ്ടെത്താം.

മിസ്സിംഗ് കാർട്ട് എന്ന പുതിയ ആപ്പ് വഴി ഇനി നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്താം. ട്രെയിനിനകത്ത് മാത്രമല്ല, റെയിൽവേ സ്റ്റേഷൻ പരിസരത്തും നഷ്ടപ്പെടുന്ന വസ്തുക്കൾ തിരികെ ലഭിക്കാൻ ഇത് അവസരമൊരുക്കും.

പരീക്ഷണാർത്ഥം ആദ്യ ഘട്ടം തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ നടപ്പിലാക്കാനാണ് തീരുമാനം. missingcart.com എന്ന സൈറ്റിൽ ആർപിഎഫ് ഹെൽപ്പ് ലൈൻ നമ്പർ , ഉടമസ്ഥന് നഷ്ടപ്പെട്ട വസ്തുവിന്റെ വിവരങ്ങൾ, റെയിൽവേ അധികൃതർക്ക് ലഭിച്ചിട്ടുള്ള വസ്തുക്കളുടെ വിവരങ്ങൾ എന്നിവയുണ്ടാവും.

കെഎസ്‌ഐഡിസിയുടെ ബിസിനസ് സ്റ്റാർട്ടപ്പാണ് മിസ്സിങ് കാർട്ട്. പ്രളയ സമയത്ത് നഷ്ടപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കൾ ആളുകൾക്ക് തിരികെ ലഭിക്കുന്നതിന് വേണ്ടി ഒരുകൂട്ടം യുവാക്കളാണ് മിസ്സിങ് കാർട്ടിന് തുടക്കം കുറിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here