Advertisement

സവർക്കറുടെ പിറന്നാളിന് കുട്ടികൾക്ക് കത്തി സമ്മാനിച്ച് ഹിന്ദു മഹാസഭ

May 29, 2019
Google News 1 minute Read

ഹിന്ദുമഹാസഭാ നേതാവ് വിനായക് ദാമോദർ സവർക്കറുടെ ജന്മവാർഷികദിനത്തിൽ സ്‌കൂൾ കുട്ടികൾക്ക് കത്തി സമ്മാനിച്ച് ഹിന്ദുമഹാസഭ. പത്താം ക്ലാസിലെയും പ്ലസ് വണ്ണിലെയും വിദ്യാർത്ഥികൾക്കാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ സമ്മാനമായി കത്തി നൽകിയത്. പൂജ പാണ്ഡേയാണ് ഈ വിചിത്ര സമ്മാനം നൽകിയത്.

‘ഹിന്ദുക്കൾക്ക് സ്വയം രക്ഷിക്കണമെങ്കിൽ ആയുധങ്ങൾ ഉപയേഗിക്കേണ്ടത് എങ്ങനെയെന്ന് അവർ അറിഞ്ഞിരിക്കണം’- പൂജ പറഞ്ഞു. എപ്പോഴാണ് ആയുധം ഉപയോഗിക്കേണ്ടതെന്നറിയാനാണ് ഭഗവത്ഗീതയും കൊടുത്തതെന്ന് അവർ കൂട്ടിച്ചേർത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിലൂടെ നരേന്ദ്ര മോദി സവർക്കർ കണ്ട സ്വപ്നത്തിൻറെ ആദ്യപടി കടന്നതായി ഹിന്ദു മഹാസഭാ വക്താവ് അശോക് പാണ്ഡെ പറഞ്ഞു. പഠനത്തിലും പരീക്ഷയിലും മികച്ച വിജയം കരസ്ഥമാക്കിയവർക്കാണ് സമ്മാനമായി ആയുധങ്ങൾ നൽകിയതെന്നും പൂജാ ശകുൻ വ്യക്തമാക്കി. എല്ലാവർക്കും തങ്ങൾ ശക്തരും സ്വതന്ത്രരുമാണെന്ന തോന്നൽ ഉണ്ടാകണം. തങ്ങളുടെ സഹോദരിയെയും മകളെയും ബന്ധുക്കളെയും സംരക്ഷിക്കാൻ കഴിയുമെന്ന തോന്നലുണ്ടാകുകയും ചെയ്യണമെന്നും അവർ പറഞ്ഞു.

ഗാന്ധിജയന്തിദിനത്തിൽ ഗാന്ധിയുടെ ചിത്രത്തിന് നേർക്ക് പ്രതീകാത്മകമായി നിറയൊഴിച്ച് ഗാന്ധിവധം പുനഃസൃഷ്ടിച്ച ഹിന്ദുമഹാസഭയുടെ നടപടി വിവാദമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here