നിപ താത്കാലിക ജീവനക്കാരുടെ സമരം മൂന്നാം ദിവത്തിലേക്ക്

നിപ താത്കാലിക ജീവനക്കാരുടെ സമരം മൂന്നാം ദിവത്തിലേക്ക്. സമരത്തിന് പിന്തുണയുമായി ഐഎൻടിയുസിയും പ്രതിപക്ഷവും രംഗത്തെത്തി. വരും ദിവസങ്ങളിൽ കൂടുതൽ സംഘടനകൾ സമരം ഏറ്റെടുക്കുമെന്ന് സമര സമിതി അറിയിച്ചു
ഈ മാസം 27 നാണ് നിപ താത്കാലിക ജീവിനക്കാർ വീണ്ടും നിരാഹാര സമരം ആരഭിച്ചത്. സ്ഥിര നിയമനം ആവശ്യപ്പെട്ട് നടന്ന ആദ്യ സമരം ഒത്തു തീർപ്പായെങ്കിലും ആവശ്യങ്ങൾ നടപ്പിലാക്കാത്തതിനെ തുടർന്നാണ് വീണ്ടും സമരം ആരഭിച്ചത്. സമരത്തിന് പിന്തുണയുമായി ഐഎൻടിയുസിയും രംഗത്തെത്തി. വിഷയം രാഷ്ട്രീയ പ്രചാരണമായി ഏറ്റെടുകുകയാണ് കോണ്ഗ്രസ്
കൂടുതൽ സംഘടനകൾ പിന്തുണയുമായി എത്തുമെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരത്തിൽ നിന്നും പിന്മാറില്ലന്നും സമരക്കാർ പറഞ്ഞു.
അതേസമയം സമരം മൂന്ന് ദിവസം പിന്നിട്ടിട്ടും മെഡിക്കൽ കോളേജ് അധികൃതർ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് സമരക്കാർ ആരോപിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here