സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി

സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഈദുൽ ഫിത്വർ കണക്കിലെടുത്താണ് തീരുമാനം.
പെരുന്നാൾ പ്രമാണിച്ച് സ്‌കൂളുകൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കക്ഷി നേതാക്കൾ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇക്കാര്യം നിയമസഭയിൽ ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്
മധ്യവേനൽ അവധിക്ക് ശേഷം സ്‌കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് നീട്ടണമെന്ന് നിയമസഭയിൽ ഞാൻ ആവശ്യപ്പെട്ടു. മൂന്നിന് സ്‌കൂൾ തുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.നാല് ,അഞ്ച് തീയതികളിൽ ചെറിയ പെരുന്നാളാകാൻ സാധ്യതയുണ്ട്. അപ്പോൾ ആദ്യ ദിവസം സ്‌കൂൾ തുറന്നശേഷം രണ്ട് ദിവസം സ്‌കൂളിനു അവധി നൽകേണ്ടിവരും.അതിനാൽ സ്‌കൂൾ തുറക്കുന്ന തിയതി ആറാം തീയതിയിലേക്ക് മാറ്റുന്നതാണ് നല്ലത്. ഇക്കാര്യം ആവശ്യപ്പെട്ടു യുഡിഎഫ് കക്ഷി നേതാക്കൾ വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here