മോദി മന്ത്രിസഭയിലേക്ക് അമിത് ഷായും; ധനകാര്യവകുപ്പെന്ന് സൂചന

രണ്ടാം മോദി സർക്കാരിൽ മന്ത്രിയായി ബിജെപി അധ്യക്ഷൻ അമിത് ഷായും. കേന്ദ്രമന്ത്രിസഭയിൽ അമിത് ഷാ ഉണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ഗുജറാത്ത് ബിജെപി അധ്യക്ഷൻ ജിതു വഗ്ദാനി ട്വീറ്റ് ചെയ്തു. അമിത് ഷായ്ക്ക് അഭിനന്ദനം അറിയിച്ചു കൊണ്ടുള്ളതാണ് ട്വീറ്റ്. ധനകാര്യ വകുപ്പാണ് അമിത് ഷാ കൈകാര്യം ചെയ്യുകയെന്നാണ് വിവരം. ഇത്തവണ മന്ത്രിസഭയിലേക്കില്ലെന്ന് കഴിഞ്ഞ സർക്കാരിലെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. അമിത് ഷാ മന്ത്രിയാകുന്നതോടെ ബിജെപി ദേശീയ അധ്യക്ഷനായി ജെ.പി നഡ്ഡയെയാണ് പാർട്ടി പരിഗണിക്കുന്നത്.
Jitu Vaghani, Gujarat BJP President tweets: Met Amit Shah ji and congratulated him for becoming a part of PM Narendra Modi’s Cabinet. pic.twitter.com/ou47KOJ7SU
— ANI (@ANI) May 30, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here