Advertisement

ബെൻ സ്റ്റോക്സിന്റെ അവിശ്വസനീയമായ ക്യാച്ച്; വീഡിയോ

May 30, 2019
7 minutes Read

ബെൻ സ്റ്റോക്സ് ഒരു ഒന്നാം തരം ഫീൽഡറാണെന്ന് നമുക്കറിയാം. മികച്ച ഒട്ടേറെ ക്യാച്ചുകൾ സ്റ്റോക്സിൻ്റെ പേരിലുണ്ട്. ഐപിഎല്ലിലും നമ്മളത് കണ്ടതാണ്. ഇതാ ഇപ്പോൾ അതിനോടൊപ്പം ചേർത്തു വെക്കാൻ ഒരു ക്യാച്ച് കൂടി പിറന്നിരിക്കുകയാണ്.

35ആം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. ആദിൽ റഷീദ് എറിഞ്ഞ പന്ത് പെഹ്‌ലുക്ക്‌വായോ ഡീപ് സ്ക്വയർ ലെഗിലേക്ക് സ്ലോഗ് സ്വീപ്പ് കളിച്ചു. നല്ല വേഗതയിൽ ഒരു ഫ്ലാറ്റ് സിക്സിലേക്കായിരുന്നു പന്തിൻ്റെ യാത്ര. എന്നാൽ ബൗണ്ടറി ലൈനിൽ നിന്നും ഏതാനും മീറ്ററുകൾ കയറി നിന്ന സ്റ്റോക്സ് പിന്നിലേക്ക് ചാടി ഒറ്റക്കൈ കൊണ്ട് ആ പന്ത് കൈപ്പിടിയിലൊതുക്കി. കമൻ്റേറ്റർമാരും കാണികളും കളിക്കാരും, എന്തിന് ബെൻ സ്റ്റോക്സ് പോലും ഞെട്ടിപ്പോയ ഒരു ഗംഭീര ക്യാച്ച്.

അതേ സമയം, 312 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെതിരെ 104 റൺസിൻ്റെ കനത്ത പരാജയം ഏറ്റു വാങ്ങി. 3 വിക്കറ്റെടുത്ത ജോഫ്ര ആർച്ചർ, രണ്ട് വീതം വിക്കറ്റുകളെടുത്ത ബെൻ സ്റ്റോക്സ്, ലിയാം പ്ലങ്കറ്റ് എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top