ചൈനയുടെ സൈനിക ലക്ഷ്യങ്ങള്‍ ദുരുദ്ദേശപരമാണെന്ന് ജപ്പാന്‍ മന്ത്രി ഷിന്‍സോ ആബേ

ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ. ചൈനയുടെ സൈനിക ലക്ഷ്യങ്ങള്‍ ദുരുദ്ദേശപരമാണെന്ന് ഷിന്‍സോ ആബേ ആരോപിച്ചു. ഇന്‍ഡോ പസഫിക് മേഖലയിലെ സാമ്പത്തിക വ്യവസ്ഥക്ക് ചൈനയുടെ നടപടി ഭീഷണിയാണെന്നും ആരോപണം.
ഇന്‍ഡോ പസഫിക് മേഖലയില്‍ ചൈനീസ് സാന്നിധ്യം ശക്തമാക്കുകയാണ്. എന്നാല്‍ ഇതിനെ ഏത് വിധത്തിലും പ്രതിരോധിക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സേ ആബേ പറഞ്ഞു. ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാര ബന്ധത്തില്‍ സഹകരണം മെച്ചപ്പെടുത്താനാണ് തീരുമാനം. സാമ്പത്തിക സാഹചര്യങ്ങളില്‍ കൂടുതല്‍ ഉണര്‍വ്വ് പകരാനും മികച്ച വ്യാപാര ബന്ധത്തിലൂടെ കഴിയും.
ഇതിലൂടെ ചൈന ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാം എന്നും ജപ്പാന്‍ കണക്കുകൂട്ടുന്നു. അധിനിവേശ നീക്കങ്ങള്‍ തകര്‍ക്കാന്‍ എല്ലാ രാജ്യങ്ങളും ഒന്നിച്ചു നില്‍ക്കണമെന്നും ഷിന്‍സേ ആബേ പറഞ്ഞു. ചൈനയുടെ സൈനിക വത്കരണത്തെ ലോകരാഷ്ട്രങ്ങള്‍ ഭീതിയോടെയാണ് നോക്കിക്കാണുന്നത് എന്നും ആബേ ആരോപിച്ചു. നേരത്തേ ചൈനക്കെതിരെ ഫിലിപ്പീന്‍സ് ശക്തമായ ഭാഷയില്‍ രംഗത്തെത്തിയിരുന്നു.
.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here