വാട്ട്‌സാപ്പിലെ പുതിയ മാറ്റത്തിൽ ക്ഷുഭിതരായി ഉപഭോക്താക്കൾ

വാട്ട്‌സാപ്പിൽ അടുത്ത വർഷം മുതൽ പരസ്യം വരാൻ പോകുന്നുവെന്ന് റിപ്പോർട്ട്. വാട്ട്‌സാപ്പിന്റെ സ്റ്റാറ്റസുകളിലാണ് പരസ്യം വരാൻ പോകുന്നത്.
മുഴുവൻ സ്‌ക്രീനിലും നിറഞ്ഞു നിൽക്കുന്ന പരസ്യം മുകളിലേക്ക് സൈ്വപ്പ് ചെയ്താൽ ഉൽപന്നത്തെക്കുറിച്ചുള്ള വിവരങ്ങളും നൽകുന്ന രീതിയിലായിരിക്കും ക്രമീകരിക്കുക. ഇത് പല ഉപഭോക്താക്കൾക്കും ഉൾക്കൊള്ളാൻ കഴിയുന്നതിനപ്പുറത്തായിരിക്കുമെന്ന് വാർത്തകൾ പറയുന്നു. ഈ ഫീച്ചർ ഇൻസ്റ്റഗ്രാം സ്റ്റോറീസിനോട് സമാനമായിരിക്കും.
Read Also : വാട്ട്‌സാപ്പ് വഴി ദമ്പതികളെ അപമാനിച്ച സംഭവം; ഗ്രൂപ്പ് അഡ്മിൻ അടക്കം 11 പേർ അറസ്റ്റിൽ
ഫേസ്ബുക്കിന്റെ തന്നെ ആപ്പുകളാണ് വാട്ട്‌സാപ്പും ഇൻസ്റ്റഗ്രാമും. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പരസ്യമുണ്ട്. ഇപ്പോഴിതാ വാട്ട്‌സാപ്പിലും പരസ്യം വരുന്നുവെന്ന വാർത്ത കേട്ട് ക്ഷുഭിതരായിരിക്കുകയാണ് ഉപഭോക്താക്കൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here