കെ.എം മാണി പടുത്തുയർത്തിയ പാർട്ടിയെ തകർക്കാൻ അനുവദിക്കില്ലെന്ന് ജോസ്.കെ മാണി

ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി പാർട്ടിയെ തകർക്കുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കെ.എം മാണി പടുത്തുയർത്തിയ പാർട്ടിയെ തകർക്കാൻ അനുവദിക്കില്ലെന്നും ജോസ്.കെ മാണി. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്ത് ചെയർമാനെ തെരഞ്ഞെടുക്കണം. പാർട്ടി ഒറ്റക്കെട്ടായി തുടർന്നും മുന്നോട്ട് പോകും. തെരഞ്ഞെടുപ്പെങ്കിൽ തെരഞ്ഞെടുപ്പ് സമവായമെങ്കിൽ സമവായം എന്നതാണ് നിലപാടെന്നും ജോസ്.കെ മാണി വ്യക്തമാക്കി. ചില കേന്ദ്രങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. കത്ത് നൽകിയെന്ന് പറയുന്നവർ അത് കാണിക്കുന്നില്ല.
സ്പീക്കർക്ക് നൽകിയ കത്തുകൾ തങ്ങൾ പുറത്തു വിട്ടിട്ടുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി.പി.ജെ ജോസഫ് പാർട്ടി ചെയർമാനാണെന്ന് കാണിച്ച് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് എബ്രഹാം നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു.ഇതിനെതിരെ ജോസ് കെ മാണി പക്ഷം നേതാവായ റോഷി അഗസ്റ്റിൻ എംഎൽഎ രൂക്ഷവിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. കത്ത് കൊടുത്തെങ്കിൽ ജോസഫിന്റേത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here