Advertisement

കിംഗ്സ് കപ്പ് ക്യാമ്പ്: കോമൾ തട്ടാൽ ഉൾപ്പെടെ ആറു പേർ കൂടി ക്യാമ്പിൽ നിന്ന് പുറത്ത്; മലയാളി താരങ്ങൾ തുടരും

May 30, 2019
0 minutes Read

അടുത്ത മാസം നടക്കാനിരിക്കുന്ന കിംഗ്സ് കപ്പിനു മുന്നോടിയായി ക്യാമ്പ് വീണ്ടും വെട്ടിച്ചുരുക്കി ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്. ക്യാമ്പിൽ നിന്നും ആറ് പേരെക്കൂടിയാണ് സ്റ്റിമാച് പുറത്താക്കിയത്. നാരായൺ ദാസ്, സലാം രഞ്ജൻ, റൗളിംഗ് ബോർജസ്, ധൻപാൽ ഗണേഷ്, കോമൾ തട്ടാൽ, അൻവർ അലി എന്നിവരെയാണ് ഇപ്പോൾ ക്യാമ്പിൽ നിന്ന് റിലീസ് ചെയ്തത്.

പ്രകടനം കണക്കിലെടുത്താണ് മറ്റുള്ളവരെ പുറത്താക്കിയതെങ്കിൽ പരിക്ക് കാരണമാണ് അൻവർ അലി പറത്തായത്. 37 അംഗങ്ങളുമായി തുടങ്ങിയ ക്യാമ്പ് ഇതോടെ 25ലെത്തി. നേരത്തെ സുമീത് പാസി, റെഡീം ട്ലാംഗ്, നന്ദ കുമാർ, ബിക്രം ജിത്, ജർമ്മൻ പ്രീത്, വിശാൽ കെയ്ത് എന്നിവരും ടീമിൽ നിന്ന് പുറത്തായിരുന്നു.

അതേ സമയം, മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, ജോബി ജസ്റ്റിൻ എന്നിവർ ടീമിൽ തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top