Advertisement

മാഡം തുസാഡ്സിൽ ഇനി കോഹ്‌ലിയും; മെഴുക് പ്രതിമ അനാച്ഛാദനം ചെയ്തു

May 30, 2019
0 minutes Read

ലണ്ടനിലെ പ്രസിദ്ധമായ മാഡം തുസാഡ്സ് മ്യൂസിയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ മെഴുക് പ്രതിമയും. ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായിട്ടാണ് ഇന്ത്യൻ ജേഴ്സിയിൽ വിരാട് കോഹ്‌ലി നിൽക്കുന്ന പ്രതിമ മ്യൂസിയത്തിൽ പ്രദർശനത്തിനൊരുങ്ങുന്നത്.

ലോകകപ്പ് നടക്കുന്ന കാലയളവിലായിരിക്കും കോഹ്‌ലിയുടെ പ്രതിമ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുക. ജൂലൈ 15 വരെ കോഹ്‌ലിയുടെ പ്രതിമ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

സ്പോർട്സ് രംഗത്തെ അതികായകന്മാരായ ഉസൈൻ ബോൾട്ടിന്റെയും മോ ഫറയുടെയും സച്ചിൻ തെണ്ടുൽകരുടെയും പ്രതിമൾക്കൊപ്പം വിരാട് കോഹ്‌ലിയുടെ പ്രതിമയും കായിക പ്രേമികൾക്ക് കാണാം. പ്രതിമയിൽ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ കോഹ്‌ലി തന്നെയാണ് മ്യൂസിയം അധികൃതർക്ക് നൽകിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top