Advertisement

കോൺഗ്രസിൽ ആഭ്യന്തര പ്രശ്‌നം രൂക്ഷം; പ്രവർത്തകരോട് ചാനൽ ചർച്ചകളിൽ നിന്നും വിട്ടുനിൽക്കാൻ നിർദ്ദേശം

May 30, 2019
4 minutes Read

കോൺഗ്രസിൽ ആഭ്യന്ത പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിൽ പ്രവർത്തകരോട് ചാനൽ ചർച്ചകളിൽ നിന്നും വിട്ടുനിൽക്കാൻ നിർദ്ദേശം. ടെലിവിഷൻ ചാനലുകളിലേക്ക് പ്രതിനിധികളെ അയക്കേണ്ടെന്നാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ കമ്മ്യൂണിക്കേഷൻസ് ഇൻ ചാർജ് രൺദീപ് സിംഗ് സുർജേവാല ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


ടെലിവിഷൻ ചർച്ചകളിലേക്ക് കോൺഗ്രസ് വക്താക്കളെ ഒരു മാസത്തേക്ക് അയക്കില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചുവെന്ന് സുർജേവാല ട്വീറ്റിൽ പറഞ്ഞു. ചാനൽ പ്രതിനിധികൾ ദയവുചെയ്ത് കോൺഗ്രസ് പ്രതിനിധികളെ ചർച്ചയിൽ കൊണ്ടുവരരുതെന്നും സുർജേവാല അഭ്യർത്ഥിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് നടപടി. പതിനെട്ട് സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസ് പാർട്ടി പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടിരുന്നു. 52 സീറ്റുകളിൽ മാത്രമാണ് പാർട്ടിക്ക് ജയിക്കാനായത്. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനാം രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും പാർട്ടി അംഗീകരിച്ചിരുന്നില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top