ലോകകപ്പിനു മുന്നോടിയായി തെരുവു ക്രിക്കറ്റ്: ഇന്ത്യ അവസാന സ്ഥാനത്ത്; ഇംഗ്ലണ്ട് ചാമ്പ്യന്മാർ; വീഡിയോ

ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായി നടത്തിയ തെരുവു ക്രിക്കറ്റിൽ ചാമ്പ്യന്മാരായി ആതിഥേയരായ ഇംഗ്ലണ്ട്. 2 പേർ മാത്രമുള്ള ടീമുകളായി തിരിഞ്ഞ് ഒരു മിനിറ്റ് ബാറ്റിംഗായിരുന്നു മത്സരം. ഇന്ത്യ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഇന്ത്യക്കു വേണ്ടി അനിൽ കുംബ്ലെയും ബോളിവുഡ് നടൻ ഫർഹാൻ അക്തറുമാണ് കളിച്ചത്. വെറും 19 റൺസ് മാത്രമാണ് ഇരുവരും ചേർന്ന് ഒരു മിനിട്ടു കൊണ്ട് നേടിയത്. 74 റൺസെടുത്താണ് ഇംഗ്ലണ്ട് ജേതാക്കളായത്. മുൻ താരം കെവിൻ പീറ്റേഴ്സണും ഫേസ്ബുക്ക് സഹ സ്ഥാപകൻ ക്രിസ് ഹ്യൂഗ്സുമാണ് ഇംഗ്ലണ്ടിനു വേണ്ടി ബാറ്റേന്തിയത്.
മുൻ താരം ബ്രെറ്റ് ലീയും മുൻ ടെന്നീസ് താരം പാറ്റ് കാഷും ഒന്നിച്ച ഓസ്ട്രേലിയ 69 റൺസ് നേടി രണ്ടാമതെത്തി. അസ്‌ഹർ അലിയും നോബൽ സമ്മാന ജേതാവ് മലാല യൂസുഫ് സായും ഒന്നിച്ച പാക്കിസ്ഥാൻ 38 റൺസെടുത്തു.
Malala, Farhan Akhtar, KP, Brett Lee, Anil Kumble, the World Cup song. The #CWC19 opening party was… well, a big party! pic.twitter.com/E9sT0GIPUB
— ESPNcricinfo (@ESPNcricinfo) May 30, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here