രണ്ടാം മോദി സര്‍ക്കാറിന്റ ആദ്യമന്ത്രിസഭ യോഗം; മന്ത്രി പ്രകാശ് ജാവേദ്കര്‍ മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തി

രണ്ടാം മോദി സര്‍ക്കാറിന്റ ആദ്യ ബിജെപി മന്ത്രി സഭ യോഗത്തിനു ശേഷം മന്ത്രി പ്രകാശ് ജാവേദ്കര്‍ മാധ്യമങ്ങളെ കാണുന്നു. ദേശീയ പ്രതിരോധ ഫണ്ടില്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ സുപ്രധാന മാറ്റങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ഇന്നുചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ആദ്യ തീരുമാനമെടുത്തത്. ആണ്‍കുട്ടികള്‍ക്ക് 25 ശതമാനവും പെണ്‍കുട്ടികള്‍ക്ക് 33 ശതമാനവും സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിച്ചു.

യോഗത്തില്‍ കര്‍ഷക പെന്‍ഷന്‍ 3000 രൂപയാക്കി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. കിസാന്‍ സഭയിലെ ഭൂപരിധി ഒഴിവാക്കി. പതിനാലരക്കോടി ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന തീരുമാനമാണിത്. കാര്‍ഷിക മേഖലയെ കൂടുതല്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

ഇതിനു പുറമേ പാര്‍ലമെന്റ് ബഡ്ജറ്റ് സമ്മേളനം ജൂണ്‍ 17 ന് ആരംഭിക്കും . ജൂണ്‍ 17, 18 പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കും. ജൂണ്‍ 19 ന് സ്പീക്കര്‍ തെരെഞ്ഞെടുപ്പ്,   ജൂണ്‍ 20 ന് രാഷ്ട്രപതി സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ജൂലൈ 5 ന് പൊതു ബഡ്ജറ്റ്
ജൂലൈ 26 വരെ ആണ് ബഡ്ജറ്റ് സമ്മേളനം തുടങ്ങിയവയാണ് രണ്ടാം നരേന്ദ്രമോദി സര്‍കക്കാറിന്റെ പ്രവര്‍ത്തന പരിപാടികള്‍.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More