വാട്‌സ് ആപ്പിലും ഇനി മുതല്‍ പരസ്യം…

വാട്‌സ് ആപ്പില്‍ പരസ്യം ഉള്‍ക്കൊള്ളിക്കാനൊരുങ്ങി ഫേസ്ബുക്ക്. വാട്‌സ് ആപ്പ് സ്‌ക്രീനുകളില്‍ സ്റ്റാറ്റസ് സ്റ്റോറികളില്‍ പരസ്യം ഉള്‍ക്കൊള്ളിക്കാനാണ് അധികൃതരുടെ തീരുമാനം.
നെതര്‍ലണ്ടില്‍ ചേര്‍ന്ന ഫേസ്ബുക്കിന്റെ മാര്‍ക്കറ്റിങ് മാര്‍ക്കറ്റിങ് ഉച്ചകോടിയിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. അടുത്ത വര്‍ഷത്തോടെ ആപ്പില്‍ പരസ്യങ്ങള്‍ എത്തിത്തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ഉള്ളതിനു സമാനമായി സ്റ്റാറ്റസ് സ്റ്റോറികളില്‍ ഉള്‍പ്പെടുത്തുന്ന പരസ്യം മുകളിലേക്ക് സ്വേപ്പ് ചെയ്താല്‍ കിട്ടുന്ന വിധമാവും സെറ്റ് ചെയ്യുക. 30കോടിയോളം ആളുകള്‍ ഇന്ത്യയില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ നിലവിലെ ഈ തീരുമാനം വാട്‌സ് ആപ്പ് സ്ഥാപിച്ച സമയത്ത് സ്ഥാപകര്‍ ബ്രയാനും ജാനും പരസ്യം ഉള്‍പ്പെടുത്തില്ല എന്ന പ്രസ്താവനയ്ക്ക് വെല്ലുവിളിയായിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here