അറബ് ഉച്ചകോടി; സൗദി അറേബ്യന്‍ വാദങ്ങള്‍ തള്ളി ഇറാന്‍ രംഗത്ത്

അറബ് ഉച്ചകോടിയിലെ സൗദി അറേബ്യന്‍ വാദങ്ങള്‍ തള്ളി ഇറാന്‍ രംഗത്ത്. എണ്ണ ഉല്‍പ്പാദന രാജ്യങ്ങളിലേക്കുള്ള ഇറാന്റെ കടന്നുകയറ്റം അടിയന്തരമായി തടയണമെന്ന സൗദി അറേബ്യന്‍ വാദത്തിനെതിരൊയാണ് ഇറാന്‍ രംഗത്തെത്തിയത്. സൗദിയുടെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഇറാന്റെ ആരോപണം.
അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ആ ശ്രമങ്ങള്‍ക്ക് കരുത്ത് പകരാനാണ് അറബ് ഉച്ചകോടിയില്‍ സൗദി അറേബ്യ തങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത് എന്ന് ഇറാന്‍ പറഞ്ഞു.
ഇന്നലെ മുതല്‍ ആരംഭിച്ച അടിയന്തര അറബ് ഉച്ചകോടിയിലാണ് സൗദി രാജാവ് സല്‍മാന്‍ അബ്ദുല്‍ അസീസ് ഇറാനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. അറബ് ഉച്ചകോടി മൂന്ന് ദിവസം നീണ്ടു നില്‍ക്കും. ഇറാനെ മുസ്ലിം രാഷ്ട്രമാണെന്നും ഇറാഖിന്റെ അയല്‍രാജ്യം എന്നും വിശേഷിപ്പിച്ച സൗദി രാജാവ് പിന്നാലെയാണ് ഇറാനെതിരെ ആരോപണ ശരങ്ങള്‍ ഉതിര്‍ത്തത്. മറ്റ് മുസ്ലീം രാഷ്ട്രങ്ങളെ തകര്‍ക്കുകയാണ് ഇറാന്റെ ലക്ഷ്യം എന്നും സല്‍മാന്‍ അബ്ദുല്‍ അസീസ് പറഞ്ഞു.
എന്നാല്‍ എല്ലാ ശക്തികളും ഒത്ത് ചേര്‍ന്ന് ഇറാനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അതിലൊന്നും തങ്ങള്‍ തളരില്ല എന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here