ലയന ചർച്ചകൾ നടത്തിയിട്ടില്ലെന്നും അതിന് പാർട്ടി ആരെയും നിയോഗിച്ചിട്ടില്ലെന്നും എൽജെഡി പ്രസിഡന്റ് ശ്രെയംസ് കുമാർ

ലയന ചർച്ചകൾ നടത്തിയിട്ടില്ലെന്നും അതിന് പാർട്ടി ആരെയും നിയോഗിച്ചിട്ടില്ലെന്നും എൽ.ജെ.ഡി പ്രസിഡന്റ് ശ്രെയംസ് കുമാർ. കോഴിക്കോട് ചേരുന്ന സംസ്ഥാന നേതൃ യോഗം തിരഞ്ഞെടുപ്പ് പരാജയമാണ് പ്രധാനമായും ചർച്ച ചെയ്യുക.
ഇന്നും നാളെയുമായാണ് കോഴിക്കോട് എൽ.ജെ.ഡി യുടെ നേതൃ യോഗം നടക്കുന്നത്. തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ പരാജയമാണ് പ്രധാന ചർച്ചാ വിഷയം.വടകരയിലേത് ഉൾപ്പെടെയുള്ളക് വോട്ട് ചോർച്ച നേരത്തെ തന്നെ വിവാദമായതാണ്. ഇത് വിശദ മായി ചർച്ച ചെയ്യും. ദേശീയ തലത്തിൽ പാർട്ടിക്ക് ഇനി എന്ത് നിലപാട് എടുക്കാൻ സാധിക്കും എന്നാതാണ് പ്രധാന വിഷയം.ഈ ഒരു ഘട്ടതത്തിൽ പഴയ സോഷ്യലിസ്റ്റ് പാർട്ടികൾ എല്ലാം ഒരുമിച്ച് ചേരേണ്ടതുണ്ടെന്ന ആവശ്യം പ്രവർത്തകരിൽ നിന്നും ഉയർന്നിട്ടുണ്ട്.ഈ കാര്യവും യോഗം ചർച്ച ചെയ്യും
അതേസമയം ലയനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടില്ലെന്നും അതിന് പാർട്ടി ആരെയും നിയോഗിചിട്ടില്ലെന്നും ശ്രെയംസ് കുമാർ പറഞ്ഞു.
പാർട്ടിക്കകത്ത് ഉയരുന്ന സംഘടനാ പ്രശങ്ങൾ തന്നെയാണ് യഥാർത്ഥ ത്തിൽ എൽജെഡി നേതൃയോഗത്തിൽ പ്രധാന ചർച്ച ആവുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here