മലപ്പുറം ബിജെപി-എസ്ഡിപിഐ സംഘർഷം; നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം താനൂരുണ്ടായ ബിജെപി-എസ്ഡിപിഐ സംഘർഷത്തിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് എസ്ഡിപിഐ പ്രവർത്തകരും രണ്ട് ബിജെപി പ്രവർത്തകരുമാണ് അറസ്റ്റിലായത്. മൂസ, മുനീർ, സുരേഷൻ, പ്രേംകിഷോർ എന്നിവരാണ് അറസ്റ്റിലായത്.
മലപ്പുറം താനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നു മുതൽ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ച് ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കി. ഇന്നലെ രാത്രി താനൂരിൽ ഉണ്ടായ സംഘർഷങ്ങളെ തുടർന്നാണ് നടപടി.
Read Also : തൃശൂരിൽ മൂന്ന് ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിനിടെ കല്ലേറുണ്ടാകുകയും ഒരു ബി.ജെ.പി പ്രവർത്തകന് കുത്തേൽക്കുകയും ചെയ്തു. താനൂർ സ്വദേശി പ്രണവിനാണ് കുത്തേറ്റത്. കല്ലേറിനെ തുടർന്ന് പൊലിസ് ലാത്തിവീശി. കല്ലേറിൽ നാലു ബി.ജെ.പി പ്രവർത്തകർക്കും പരുക്കേറ്റു. താനൂർ നഗരത്തിലെ ഫ്രൂട്ട്‌സ് കട ഒരു സംഘം അടിച്ചു തകർത്തു. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ സ്ഥലത്ത് വൻ പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here