ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനയാത്ര നിരക്കില്‍ വന്‍ വര്‍ദ്ധനവ്

ചെറിയപെരുന്നാളും താമസിയാതെ വരുന്ന മധ്യവേനലവധിയും വിമാനക്കമ്പനികള്‍ കൊയ്ത്തു കാലമാക്കുകയാണ്. ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനയാത്ര നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികള്‍.അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് മാത്രം 2400 ദിര്‍ഹം (45200 ഇന്ത്യന്‍ രൂപയാണ്) ടിക്കറ്റ് നിരക്ക്.
ചെറിയ പെരുന്നാള്‍ ആയതോടെ വിമാന കമ്പനികള്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനയാത്ര നിരക്ക് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്.10 ദിവസം മുന്‍പ് അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് 290 ദിര്‍ഹമായിരുന്നു യാത്രാനിരക്ക് ,എന്നാല്‍ ഇപ്പോള്‍ ഏകദേശം 2400 ദിര്‍ഹം അതായത് 45200 ഓളം ഇന്ത്യന്‍ രൂപയാണ് അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് മാത്രം വിമാന കമ്പനികള്‍ ഈടാക്കുന്നത്. നാലുപേരടങ്ങുന്ന കുടുംബത്തിന് ഒരു സൈഡിലേക്ക് മാത്രമായി രണ്ടു ലക്ഷത്തോളം രൂപയാണ് യാത്രാച്ചിലവ് വരുന്നത്. സാധാരണക്കാരായ ഞങ്ങള്‍ക്ക് അത്യാവശ്യത്തിന് നാട്ടില്‍ പോകണമെങ്കില്‍ ഈ നിരക്ക് താങ്ങാവുന്നതിലും അപ്പുറമാണ് എന്ന് യാത്രക്കാര്‍ പറയുന്നു.
എന്നാല്‍ ഇപ്പോള്‍ ഉള്ള നിരക്ക് നേരത്തെതന്നെ തയ്യാറാക്കിയിരിക്കുന്ന സ്ലാബാനുസരിച്ചാണെന്നും ആഘോഷ സമയത്തും അവധിക്കാലത്തും വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കൂട്ടുന്നത് പതിവാണെന്നും അബുദാബിയിലെ ട്രാവല്‍ പ്ലാനര്‍ ഡയറക്ടര്‍ ശംഷുദീന്‍ 24 നോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here