Advertisement

റോഷി അഗസ്റ്റിൻ വാർത്താ സമ്മേളനം വിളിച്ചത് ഇല്ലാത്ത കത്തിന്റെ പേരിൽ; യഥാർത്ഥ കത്ത് പുറത്തുവിട്ട് ജോസഫ് വിഭാഗം

May 31, 2019
0 minutes Read

ചെയർമാൻ പദവി പിടിക്കാനുള്ള നീക്കങ്ങൾക്കിടെ ജോസ് കെ മാണി വിഭാഗത്തിന് തിരിച്ചടി നൽകി പി.ജെ ജോസഫ് പക്ഷം. റോഷി അഗസ്റ്റിൻ വാർത്താ സമ്മേളനം വിളിച്ചത് ഇല്ലാത്ത കത്തിന്റെ പേരിലാണെന്ന് ആവർത്തിച്ച പി.ജെ ജോസഫ് വിഭാഗം യഥാർത്ഥ കത്ത് പുറത്തുവിട്ടു. ഇന്നലെയാണ് താൽകാലിക ചെയർമാനായി പി.ജെ ജോസഫിനെ നിയമിച്ച വിവരം ജോസഫ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്

ചെയർമാനായി പി.ജെ ജോസഫിനെ നിയമിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയെന്നു ചൂണ്ടിക്കാട്ടി രണ്ട് ദിവസം മുമ്പണ് റോഷി അഗസ്റ്റിൻ വാർത്താ സമ്മേളനം നടത്തിയത്. കത്തിനെ ചൊല്ലി വാദപ്രതിവാദങ്ങൾ നടക്കവെയാണ് മാണി ഗ്രൂപ്പിന്റെ ആരോപണങ്ങൾ ഇല്ലാത്ത കത്തിനെ ചൊല്ലിയാണെന്ന് വ്യക്തമാക്കി ജോസഫ് വിഭാഗം രംഗത്തു വന്നത്. ഇന്നലെ മാത്രമാണ് തെരഞ്ഞെടുപ്പ കമ്മീഷന് അറിയിപ്പ് നൽകിയതെന്ന് സ്ഥാപിക്കാൻ യഥാർത്ഥ കത്തും ജോസഫ് പക്ഷം പുറത്തുവിട്ടു. ഇല്ലാത്ത കത്തിന്റെ പേരിൽ വിവാദമാണ്ടാക്കിയ മാണി വിഭാഗത്തിന്റെ നീക്കങ്ങൾ ദൗർഭാഗ്യകരമാണെന്ന് കത്തിനൊപ്പം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ജോസഫ് പക്ഷം പറയുന്നു.

പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ തീരുമാനം വൈകിക്കുന്നു എന്നുകാട്ടി ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെയാണ് ഔദ്യോഗിക കത്ത് നൽകേണ്ടി വന്നതെന്ന് കുറിപ്പിൽ വ്യക്തമാക്കി. അധികം വൈകാതെ ചെയർമാൻ തെരഞ്ഞെടുപ്പ് നടത്തുമെന്നും കത്തിൽ വ്യക്തമാക്കുന്നു. അതിനിടെ ഇരു വിഭാഗവും തമ്മിലുള്ള പോര് ഏറ്റുമുട്ടലിലേക്ക് നീങ്ങി. ഇടുക്കിയിൽ റോഷി അഗസ്റ്റിന്റെയും കടുത്തുരുത്തിയിൽ മോൻസ് ജോസഫിന്റെയും കോലം കത്തിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top