Advertisement

സഹലാണ് ഭാവി; സഹലിന്റെ കഴിവ് തന്നെ അത്ഭുതപ്പെടുത്തുവെന്ന് സുനിൽ ഛേത്രി

June 1, 2019
1 minute Read

കേരള ബ്ലാസ്റ്റേഴ്സിൻ്റെ മലയാളി മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദിനെ പുകഴ്ത്തി ഇന്ത്യൻ സ്ട്രൈക്കർ സുനിൽ ഛേത്രി. അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുന്ന താരമായി സഹൽ വളരും എന്നായിരുന്നു ഛേത്രിയുടെ പരാമർശം. തൻ്റെ കഴിവ് മനസ്സിലാക്കിയാൽ സഹൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച താരമാകുമെന്നും ഛേത്രി പറഞ്ഞു.

സഹലിൻ്റെ മേൽ സമ്മർദ്ദമേറ്റാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, അയാളെ എല്ലാവരും ശ്രദ്ധിക്കണം. വരുന്ന 10-15 വർഷത്തിനുള്ളിൽ അയാൾ വലിയ താരമായി മാറുമെന്നും ഛേത്രി കൂട്ടിച്ചേർത്തു. ആരോഗ്യം സംരക്ഷിക്കാൻ സഹൽ ശ്രദ്ധിക്കണമെന്നും സഹൽ തനിക്ക് പ്രതീക്ഷയുള്ള താരമാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ കിംഗ്സ് കപ്പിനുള്ള ഇന്ത്യൻ ക്യാമ്പിൽ പരിശീലനത്തിലാണ് ഇരുവരും. 25 അംഗ ടീമിൽ മലയാളി താരം ജോബി ജസ്റ്റിനുമുണ്ട്. 37 അംഗങ്ങളുമായി തുടങ്ങിയ ക്യാമ്പാണ് 25 പേരിലെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top