ഭിന്നശേഷി വിദ്യാർത്ഥിക്ക് സ്‌കൂൾ പ്രവേശനം നിഷേധിച്ച സംഭവം; കുട്ടിയെയും രക്ഷിതാവിനെയും സ്റ്റേഷനിൽ വിളിച്ച് വരുത്തി കേസെടുക്കാൻ നീക്കം

ഭിന്നശേഷി വിദ്യാർത്ഥിക്ക് സ്‌കൂൾ പ്രവേശനം നിഷേധിച്ച സംഭവത്തിൽ പോലീസിനെ കൂട്ട് പിടിച്ച് സ്‌ക്കൂൾ മാനേജ്‌മെന്റിന്റ ഒത്തുകളി. സ്‌ക്കൂൾ മാനേജ്‌മെന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയെയും രക്ഷിതാവിനെയും സ്റ്റേഷനിൽ വിളിച്ച് വരുത്തി കേസ്സ് എടുക്കാൻ നീക്കം നടത്തി.എന്നാൽ സംഭവം വിവാദമായതേടെയാണ് മണിക്കൂറുകളോളം സ്റ്റേഷനിൽ പിടിച്ച് ഇരുത്തിയ ഇവരെ പോലീസ് വിട്ടയച്ചത് .
രാവിലെ 10.30 ഓടെയാണ് കുട്ടിയെയും ,മാതാവിനെയും ടൗൺ പോലീസ് സ്‌റ്റേഷനിലേക്ക് ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയത്.രണ്ട് മണിക്കൂറിലധികവും സറ്റേഷനിൽ വിളിച്ച് വരുത്തിയ ശേഷവും ഇവരെ വിട്ടയക്കാത്തതിനെ തുടർന്നാണ് സംഭവം വിവിധമായത്.ബാലവകാശ പ്രവർത്തകരും ,വിദ്യാർത്ഥി സംഘടനാ പ്രവർത്തകരും പ്രതിഷേധവുമായി സ്റ്റേഷനിൽ എത്തി.എന്നാൽ സ്‌ക്കൂൾ മാനേജ്മന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രക്ഷിതാവിനെ വിളിച്ച് വരുത്തിയതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. അതെ സമയം മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്നുള്ള പ്രതികാര നടപടിയാണ് ഇതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു
സ്‌ക്കൂളിനെ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് സ്‌ക്കൂൾ മാനേജ്‌മെന്റെ പോലീസിൽ പരാതിനൽകിയത്.ഭിന്നശേഷി കമ്മീഷന്റെ ഉത്തരവ് ഉണ്ടായിട്ടും
കോഴിക്കോട് സെയ്ന്റ് ജോസഫ്‌സ് ബോയ്‌സ് ഹയർസെക്കണ്ടറി സ്‌ക്കൂളിൽ പ്രവേശനം നിഷേധിച്ച വാർത്ത 24 പുറത്ത് വിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here