Advertisement

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; പ്രളയം തകര്‍ത്ത പത്തനംതിട്ടയിലെ സ്‌കൂളൂകള്‍ ഇപ്പോഴും പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിയിട്ടില്ല

June 1, 2019
Google News 1 minute Read

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രളയം തകര്‍ത്ത പത്തനംതിട്ടയിലെ സ്‌കൂളൂകള്‍ ഇപ്പോഴും പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിയിട്ടില്ല. ദിവസങ്ങളോളം വെള്ളം തങ്ങി നിന്നതിനാല്‍ സ്‌കുളുകള്‍ക്ക് ബലക്ഷയവും സംഭവിച്ചിട്ടുണ്ട്. പല സ്‌കൂളുകള്‍ക്കും
പഞ്ചായത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടില്ല.

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും ജില്ലയിലെ പല സ്‌കൂളുകളും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. പ്രളയകാലത്ത് ജില്ലയിലെ പല സ്‌കൂളുകളും ദുരിതാശ്വാസ ക്യാമ്പുകളായിരുന്നു. ഒടുവില്‍ ഇവിടങ്ങളിലേക്കും വെള്ളം കയറി. സ്‌കുളുകളുടെ മതില്‍ മുതല്‍ മുകള്‍ നില വരെ വെള്ളം കയറുന്ന സ്ഥിതിയുണ്ടായി. പ്രളയം കഴിഞ്ഞ് അടുത്ത അദ്ധ്യായന വര്‍ഷമാകുമ്പോഴും പല സ്‌കൂളുകളുടെയും സ്ഥിതി ദയനീയമാണ്.

ജില്ലയില്‍ പ്രളയം ഏറ്റവും ബാധിച്ച തിരുവല്ലയില്‍ പല സ്‌കുളുകള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. പെരിങ്ങര പഞ്ചായത്തിലെ മേപ്രാല്‍ സെന്റ്. ജോണ്‍സ് എല്‍ പി സ്‌കൂള്‍ ചാത്തങ്കരി ഗവ. ന്യൂ എല്‍ പി എസ് ഗവ. എല്‍ പി സ്‌കൂള്‍ എന്നിവ അണ്ഫിറ്റ് കെട്ടിടങ്ങളിലാണ്. പ്രളയം കഴിഞ്ഞ ശേഷമുള്ള അറ്റകുറ്റപ്പണി ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല.

റാന്നി താലൂക്കിലെ എല്‍പി,യുപി വിഭാഗത്തിലെ പല സ്‌കൂളുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല  പ്രളയത്തില്‍ തകര്‍ന്ന മുണ്ടന്‍പാറ ട്രൈബല്‍ സ്‌കൂള്‍ ചിറ്റാര്‍ തോട്ടം എല്‍പി സ്‌കൂള്‍ കുത്താട്ടുകുളം യുപി സ്‌കൂള്‍ എന്നിവയുടെ മേല്‍ക്കുരയുടെ ചോര്‍ച്ചയും പെയിന്റിംഗ് ജോലിയും ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. തണ്ണിത്തോട് ഗവ.എല്‍ പി സ്‌കൂളിലെ അടുക്കള ഇപ്പോഴും പൊളിഞ്ഞു കിടക്കുകയാണ്. എല്ലി മുള്ളുംപ്ലാക്കല്‍ ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളികള്‍ ഇളകിയ അവസ്ഥയിലാണ്. സ്‌കൂള്‍ പൂര്‍വ്വ സ്ഥിതിയില്‍ ആകാത്ത പക്ഷം അദ്ധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ഒരു ചോദ്യം ചിഹ്നമായി സ്‌കൂള്‍ നില്‍ക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here