Advertisement

അനസിന്റെ വിടവ് ഇന്ത്യക്ക് തീരാനഷ്ടമെന്ന് സന്തേശ് ജിങ്കൻ

June 1, 2019
0 minutes Read

മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക ദേശീയ ടീമിൽ നിന്നു വിരമിച്ചത് ഇന്ത്യക്ക് തീരാനഷ്ടമെന്ന് ഇന്ത്യൻ സെൻ്റർ ബാക്ക് സന്ദേശ് ജിങ്കൻ. അനസ് വിരമിച്ചത് വലിയ സങ്കടമാണെന്നും താരവുമായി തനിക്ക് മികച്ച കൂട്ടുകെട്ടാണ് ഉണ്ടായിരുന്നതെന്നും ജിങ്കൻ പറഞ്ഞു. കിംഗ്സ് കപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിൻ്റെ സെൻ്റർ ബാക്ക് കൂട്ടുകെട്ടിൽ ജിങ്കനൊപ്പം ആരെന്ന് ഇനിയും തീരുമാനിക്കപ്പെടാത്ത സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്സ് താരത്തിൻ്റെ വെളിപ്പെടുത്തൽ.

അനസിൻ്റെ കഴിവും ആത്മാർത്ഥതയും പകരം വെക്കാൻ കഴിയാത്തതാണ്. അദ്ദേഹം വിരമിക്കുമെന്ന് കരുതിയിരുന്നില്ല. അനസുമായി സഹോദരബന്ധമാണ് തനിക്കുള്ളതെന്നും ജിങ്കൻ പറഞ്ഞു. അനസിനു പകരം ജിങ്കനൊപ്പം ആര് ഇന്ത്യൻ സെൻ്റർ ബാക്കാവും എന്ന് ഉറപ്പിക്കപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യക്ക് മികച്ച താരങ്ങളുണ്ടെന്നും അവർ അവസരത്തിനൊത്തുയരുമെന്നാണ് പ്രതീക്ഷയെന്നും ജിങ്കൻ പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരിയിലാണ് അപ്രതീക്ഷിതമായി അനസ് വിരമിച്ചത്. ഏഷ്യ കപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിനു പിന്നാലെയാണ് അനസ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. യുവതാരങ്ങൾക്കായി വഴിമാറുന്നു എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top