സംസ്ഥാനത്ത് സൈബര്‍ സുരക്ഷ ശക്തമാക്കുന്നു; സ്ട്രാവാ സൈബര്‍ ലാബ്സിനു തുടക്കമായി

സംസ്ഥാനത്ത് സൈബര്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്ട്രാവാ സൈബര്‍ ലാബ്സ് എന്ന പേരില്‍ കേരളത്തിലെ ആദ്യത്തെ സ്ട്രാവാ ഡിഫെന്‍്സ് സെന്ററിന് തുടക്കം കുറച്ചു. സൈബര്‍ സുരക്ഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ സ്ട്രാവാ ടെക്നോളജീസിന്റെ കീഴിലാണ് സ്ട്രാവാ സൈബര്‍ ലാബ്സ് പ്രവര്‍ത്തിക്കുക.
തിരുവനന്തപുരം ഹോട്ടല്‍ ഹൈസിന്തില്‍ വെച്ച് നടന്ന സൈബര്‍ ത്രെട്ട് ഇന്റലിജന്‍സ് കോണ്‍ക്ലേവില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ ഡിഫെന്‍സ് സെന്ററിന് തുടക്കം കുറിച്ചു.
വര്‍ദ്ധിച്ചു വരുന്ന സൈബര്‍ ആക്രമണങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി ഇസ്രയേല്‍, ജര്‍മ്മനി, യു.എസ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ സൈബര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പിനികളേയും ഏകോപിപ്പിച്ചുകൊണ്ട് ഭാവിയില്‍ ഡിഫന്‍സ് ഹബ്ബിനെ സൈബര്‍ ഇന്നവേഷന്‍ ഹബ്ബ് ആക്കി മാറ്റാനാണ് തീരുമാനം.
മാത്രമല്ല, സാധാരണ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ സൈബര്‍ നിയമങ്ങള്‍, സൈബര്‍ സുരക്ഷയെക്കുറുള്ള അറിവുകള്‍, സൈബര്‍ സുരക്ഷ ഉല്‍പന്നങ്ങള്‍ എന്നിവയും ഉല്‍പന്നങ്ങളുടെ സുരക്ഷ പരിശോധന തുടങ്ങിയവയ്ക്കായി ടൂഗില്‍ എന്ന സൈബര്‍ ടെസ്റ്റ് ബെഡ് ഒരുക്കും. ഇതിനു പുറമേ സി-സെഫ് 360 സിമ്പോസിയം ഈ അധ്യാന വര്‍ഷം മുതല്‍ രാജ്യത്ത് ഉടനീളമുള്ള വിദ്യാഭ്യാസ സ്ഥാപങ്ങളിലേക്ക് രാജ്യാന്തര സ്‌കോളര്‍ഷിപ്പോടെ നടപ്പിലാക്കാനും പദ്ധതിയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here