വിയ്യ ഇന്ത്യയിലേക്കെന്ന വാർത്തകൾ തള്ളി ഏജന്റ്

മുൻ സ്പാനിഷ് ദേശീയ താരം ഡേവിഡ് വിയ്യ ഐഎസ്എൽ ക്ലബായ മുംബൈ സിറ്റി എഫ്സിയിലേക്കെത്തുമെന്ന വാർത്തകൾ തള്ളി താരത്തിൻ്റെ ഏജൻ്റ്. വാർത്ത വ്യാജമാണെന്നും അദ്ദേഹം എവിടെയും പോകുന്നില്ലെന്നും ഏജൻ്റ് അറിയിച്ചു.
മുംബൈ സിറ്റി എഫ്സിയെ മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥരായ സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ഏറ്റെടുക്കുകയാണെന്നും ഡേവിഡ് വിയ്യ ഐക്കൺ താരമായി എത്തുമെന്നുമായിരുന്നു നേരത്തെ റിപ്പോർട്ടുകൾ വന്നത്. അതിനെ തള്ളിയാണ് ഇപ്പോൾ ഏജൻ്റ് രംഗത്തു വന്നിരിക്കുന്നത്.
ഇപ്പോൾ ജപ്പാനീസ് ക്ലബായ വിസെൽ കൊബെയിൽ ആണ് വിയ്യ കളിക്കുന്നത്. ക്ലബുമായി രണ്ട് വർഷത്തെ കരാർ കൂടിയാണ് താരത്തിനു ബാക്കിയുള്ളത്.
Absolutely false news about @Guaje7Villa going to India. https://t.co/FK4d9oMNu2
— Víctor Oñate (@victor_onate) June 1, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here