Advertisement

മത കോളത്തിൽ മനുഷ്യനെന്നെഴുതാം; വ്യത്യസ്തമാണ് കൊൽക്കത്തയിലെ ബെഥുനെ കോളെജ്

June 2, 2019
1 minute Read

മത കോളത്തിൽ മനുഷ്യനെന്നെഴുതാം. ഇന്നത്തെ കാലത്ത് എവിടെയാണ് അങ്ങനെയൊരു അവസരം ലഭിക്കുക? കാലം പുരോഗമിച്ചുവെന്ന് പറയുമ്പോഴും ജാതിയും മതവും തന്നെയാണ് കൊടികുത്തി വാഴുന്നതെന്ന് തെളിയിക്കുന്നതാണ് സമൂഹത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളും.

കൊൽക്കത്ത സർവ്വകലാശയ്ക്ക് കീഴിലെ ബെഥുനെ കോളെജാണ് അത്തരത്തിൽ ഒരു അവസരം ഒരുക്കുന്നത്. അപേക്ഷാ ഫോമിൽ മതക്കോളത്തിന് നേരെ ആദ്യം ഹ്യുമാനിറ്റി അഥവാ മനുഷ്യകുലം എന്നാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് ഹിന്ദു, ഇസ്ലാം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങൾ കാണാം. ഏറ്റവും ഒടുവിലായി ‘മറ്റുള്ളവ’ എന്നും ചേർത്തിരിക്കുന്നു. ഇഷ്ടമുള്ളവർക്ക് മതങ്ങൾ തെരഞ്ഞെടുക്കാം അല്ലാത്തവർക്ക് മനുഷ്യകുലമെന്നും അടയാളപ്പെടുത്താം. മതക്കോളം പൂരിപ്പിക്കുന്നതിനോട് വിയോജിപ്പുള്ള വലിയ വിഭാഗം വിദ്യാർത്ഥികളുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കാൻ കോളെജ് അധികൃതർ തീരുമാനിച്ചത്.

മാനവസ്‌നേഹം ഉയർത്തിപ്പിടിക്കുന്ന കോളെജിന്റെ നടപടിയെ വിദ്യാർത്ഥികളും സ്വാഗതം ചെയ്യുന്നു. 1879 ലാണ് കോളെജ് സ്ഥാപിതമായത്. മെയ് 27 നായിരുന്നു പുതിയ കോളെജിലെ അധ്യയന വർഷത്തെ പ്രവേശനം ആരംഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top