മാഹിയിലെ മദ്യക്കടത്ത് തടയാന്‍ എക്‌സൈസ് മന്ത്രി മാഹിയിലെ ചെക്ക് പോസ്റ്റില്‍ മിന്നല്‍ പരിശോധന നടത്തി; ട്വന്റി ഫോര്‍ ബിഗ് ഇംപാക്ട്

മാഹിയിലെ മദ്യക്കടത്ത് തടയാന്‍ എക്‌സൈസ് മന്ത്രി മാഹിയിലെ ചെക്ക് പോസ്റ്റില്‍ മിന്നല്‍ പരിശോധന നടത്തി. വകുപ്പ് മേധാവിയെപ്പോലും അറിയിക്കാതെയായിരുന്നു പരിശോധന. ട്വന്റി ഫോറിന്റെ അന്വേഷണ പരമ്പരയെത്തുടര്‍ന്നായിരുന്നു പരിശോധന. മദ്യക്കടത്ത് തടയാന്‍ ശക്തമായ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
അഴിയൂരിലെ ചെക്ക് പോസ്റ്റിലെത്തിയ മന്ത്രി കാര്യങ്ങള്‍ ഓരോന്നായി ചോദിച്ചറിഞ്ഞു. തകരാറിലായ ജീപ്പിനു പകരം പുതിയ ജീപ്പ് അനുവദിച്ചു എന്നാണ് ഉദ്യോഗഹസ്ഥര്‍ഡ മന്ത്രിയെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ മന്ത്രി ചെക്ക് പോസ്റ്റില്‍ എത്തുമ്പോള്‍ പുതിയ ജീപ്പ് അനുവദിച്ചിട്ടില്ല എന്ന കാര്യവും വ്യക്തമായി. കര്‍ശനമായി പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. തുടര്‍ന്ന് പരിശോധന കാര്യക്ഷമമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here