Advertisement

പെരിന്തൽമണ്ണയിൽ യുവതിയെ പ്രേമിച്ചതിന് യുവാവിന് ക്രൂരമർദ്ദനം; കൈകാലുകൾ അടിച്ചൊടിച്ചു; മൂത്രം കുടിപ്പിച്ചതായും പരാതി

June 2, 2019
0 minutes Read

മലപ്പുറം പെരിന്തൽമണ്ണയിൽ യുവാവിന് നേരെ സിനിമാ സ്റ്റൈലിൽ ഗുണ്ടാ ആക്രമണം. പ്രണയത്തിന്റെ പേരിലാണ് യുവാവിന് മർദ്ദനമേറ്റത്. റെയിൽവേ ട്രാക്കിൽ കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് മർദ്ദിച്ചും തല കീഴക്കി കെട്ടിത്തൂക്കിയുമായിരുന്നു മർദ്ദനം. ഗുരുതര പരിക്കേറ്റ യുവാവിവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരിന്തൽമണ്ണ പാതായ്ക്കര സ്വദേശി ചുണ്ടപറ്റ നാഷിദ് അലിയാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്. വലമ്പൂരിലുള്ള യുവതിയെ പ്രേമിച്ചു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ക്രൂരമായയി മർദ്ദിച്ച ഗുണ്ടകൾ യുവാവിന്റെ കൈ, കാലുകൾ അടിച്ചൊടിച്ചു. സിനിമാ സ്‌റ്റൈലിൽ ആയിരുന്നു ആക്രമണം. യുവാവിനെ വിളിച്ചു വരുത്തിയ സംഘം യുവാവിനെ റെയിൽവെ ട്രാക്കിൽ കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു. പിന്നീട് ഒരു വീട്ടിൽ കൊണ്ട് പോയി തലകീഴായി കെട്ടിത്തൂക്കി കൈയിലും കാലിലും കത്തികൊണ്ട് വരയുകയും കാലിനടിയിൽ തീ കൊണ്ട് പൊള്ളിക്കുകയും ചെയ്തു. ഒരു മലയുടെ മുകളിൽ കൊണ്ട് പോയി വീണ്ടും മർദ്ദിച്ചതായും യുവാവ് പറയുന്നു.

യുവാവിനെ കൊണ്ട് മൂത്രം കുടിപ്പിച്ചതായും ആരോപണമുണ്ട്. ഗുരുതരാവസ്ഥയിലായ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപിച്ചു. യുവാവിന്റെ പരാതിയെ തുടർന്ന് പെരിന്തൽമണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top