ഭിന്നശേഷി വിദ്യാര്‍ഥിയെയും, രക്ഷിതാവിനെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തിയ സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി രക്ഷിതാവ്

ഭിന്നശേഷി വിദ്യാര്‍ഥിയെയും, രക്ഷിതാവിനെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തിയ സംഭവത്തില്‍ ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശപ്രകാരം കുട്ടിയുടെ രക്ഷിതാവ് കോഴിക്കോട് ടൗണ്‍ പൊലീസിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്കും, ജില്ലാ കലക്ടര്‍ക്കും പരാതി നല്കി.അതെ സമയം സ്കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നല്കിയ പരാതി പൊതു വിദ്യാഭ്യാസ സെക്രട്ടറിക്ക് കൈയ്യ് മാറി.
സമൂഹമാധ്യമങ്ങളില്‍ സ്കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് ആരോപിച്ച് കോഴിക്കോട് സെയ്ന്റ് ജോസഫ്സ് ബോയ്സ് ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ ഹെഡ്മാസ്റ്റര് കഴിഞ്ഞ ദിവസമായിരുന്നു ടൗണ്‍ പോലീസ് സറ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇന്നലെ രാവിലെ കുട്ടിയെയും രക്ഷിതാവിനെയും ചോദ്യം ചെയ്യാനായി ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച രക്ഷിതാവിനെതിരെ കേസ്് എടുക്കാനുള്ള പൊലീസ് നീക്കം വിവാദമായിരുന്നു.
ബാലവകാശ പ്രവര്‍ത്തകരും, വിദ്യാര്‍ഥി സംഘടനകളും പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്നാണ് മണിക്കൂറുകളോളം സ്റ്റേഷനില്‍ നിര്‍ത്തിയ കുട്ടിയെയും രക്ഷിതാവിനെയും വിട്ടയച്ചത്. ഇതിനിടെ ബാലവകാശ കമീഷനും പൊലീസിനെതിരെ രംഗത്ത് വന്നു. ടൗണ്‍ പൊലീസിന്റെ നടപടിക്കെതിരെ ജില്ലാ കലക്ടര്‍ക്കും ,സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്കും പരാതി നല്കാന് രക്ഷിതാവിനോട് ചൈല്‍ഡ് ലൈന്‍ നിര്‍ദേശിച്ചു. കൂടാതെ ബാലവകാശ പ്രവര്ത്തകന് നൗഷാദിന്റെ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കുട്ടിയുടെ പ്രവേശനവുമായി ബന്ധപ്പെട്ട പരാതി പൊതു വിദ്യാഭ്യാസ വകുപ്പിലേക്ക് കൈയ്യ്മാറി. ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here